web analytics

വിഷുദിനത്തിലും കേരളത്തിൽ മഴയെത്തും; അഞ്ചു ജില്ലകളിൽ മിതമായ മഴ; ഏപ്രിൽ 17 ന് സംസ്ഥാനത്ത് വീണ്ടും കടുത്ത ചൂട്; കാലാവസ്ഥാപ്രവചനം ഇങ്ങനെ:

പൊള്ളുന്ന ചൂടിന് ആശ്വാസമായി വിഷു ദിനത്തിലും മഴ തും. ഇന്ന് അഞ്ച് ജില്ലകളിൽ മഴയെത്തുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിൽ ഇന്ന് മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇനി വരുന്ന മണിക്കൂറുകളിൽ കേരളത്തിലെ തൃശൂർ, പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 13 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

എന്നാൽ, ഏപ്രിൽ 17 സംസ്ഥാനത്ത് വീണ്ടും കടുത്ത ചൂട് അനുഭവപ്പെടും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read also; സംസ്ഥാനത്ത് പരക്കെ മഴ പെയ്തു; കേരളത്തെ രക്ഷിച്ച മഴയ്ക്കു പിന്നിൽ ‘മാഡൻ ജുലിയൻ ഓസിലേഷൻ’ പ്രതിഭാസം; പാലക്കാട് പൊള്ളുന്ന ചൂടിൽനിന്നും ആശ്വാസം

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img