സാത്തറ: നെഞ്ചുവേദനയേത്തുടർന്ന് നടൻ സായാജി ഷിൻഡേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ നടൻ സുഖം പ്രാപിച്ചുവരികയാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി സായാജി ഷിൻഡേ വീഡിയോയിലൂടെ അറിയിച്ചിരുന്നു. ആരാധകരോട് വിഷമിക്കരുതെന്നും ഉടൻ തിരിച്ചെത്തുമെന്നും നടൻ അറിയിച്ചു.
Read Also: അമിതമായ അളവിൽ പഞ്ചസാര; ബോണ്‍വിറ്റ ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ലെന്ന് കേന്ദ്രത്തിന്റെ കണ്ടെത്തൽ