കോഴിക്കോട് കക്കോടിയില്‍ വൻ ലഹരിമരുന്ന് വിൽപ്പന. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനയാണ് ലഹരിവിൽപന്ന പൊടിപൊടിക്കുന്നത്. പോലീസ് അന്വേഷണത്തിൽ പൂതങ്കര സ്വദേശി അഫ്നാസിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഇയാളുടെ സുഹൃത്ത് അറസ്റ്റിലായപ്പോഴാണ് വീട് കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അഫ്നാസിന്റെ സുഹൃത്ത് പൊലൂര്‍ സ്വദേശി ഇര്‍ഷാദിനെ ലഹരിമരുന്നുമായി രാവിലെ ചേവായൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് 17 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അഫ്നാസിന്‍റെ പൂതങ്കരയിലുള്ള വീട്ടിലെ ലഹരി വില്‍പ്പനയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. െപാലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ അഫ്നാസ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനകത്ത് സൂക്ഷിച്ചിരുന്ന 110 ഗ്രാം എം.ഡി.എം.എയും 730 മില്ലിഗ്രാം തൂക്കം വരുന്ന 65 എല്‍.എസ്.ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. പിടികൂടിയ എല്‍എസ്‍ഡി സ്റ്റാമ്പുകള്‍ക്ക് വിപണിയില്‍ 10 ലക്ഷത്തോളം രൂപ വരും. അഫ്നാസിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.