web analytics

പെരുന്നാൾ ദിനത്തിൽ മാത്രം സമാഹരിക്കാനായത് അഞ്ചു കോടി; ഇനി വേണ്ടത് നാല് ദിവസംകൊണ്ട് 17  കോടി; അബ്ദുറഹീമിന്റെ മോചനത്തിനായി തീവ്രശ്രമത്തിൽ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവർ 

പെരുന്നാൾ ദിനം  അബ്ദുറഹീമിന്റെ സങ്കടം കണ്ടു. പെരുന്നാള്‍ ദിനമായ ഇന്നലെ മാത്രം കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍  അബ്ദുറഹീമിനായി അഞ്ച് കോടി രൂപയാണ് സമാഹരിച്ചത്. ആകെ 17 കോടി രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് അബ്ദുറഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് നാല് ദിവസം മാത്രം. മോചനത്തിനായി 32 കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്. അപ്പീല്‍ കോടതിയില്‍ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാല്‍ നഷ്ടപരിഹാരമായി നല്‍കിയാല്‍ മാപ്പ് നാല്‍കാമെന്ന് സൗദി കുടുംബം റിയാദിലെ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് വെങ്ങാട്ടിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുറഹീമിനെ രക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും കടന്നത്.

2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് അബ്ദുറഹീം.

Read also; ഹോസ്റ്റലിന് പുറത്ത് യുവാക്കൾ തമ്മിൽ കൈയാങ്കളി; വനിത ഹോസ്റ്റലിൽ വിദ്യാർഥിനിയെ ചവിട്ടി കൂട്ടിയത് എട്ടു പേർ; കലൂർ ലിങ്ക് റോഡിലെ വനിതാഹോസ്റ്റലിലെ അന്തേവാസികൾക്കെതിരെ കേസ്

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും രണ്ടുദിവസത്തിനകം ഔദ്യോഗിക ഉത്തരവ്;...

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ പിഎച്ച്ഡി ശുപാര്‍ശ വിവാദം.

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ ...

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ ഇസ്രായേൽ സൈനിക നീക്കം

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ...

നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറി; മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ടകാർ ബൈക്കിലേക്ക് ഇടിച്ചുകയറി മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം മലപ്പുറം: ചന്ദനക്കാവിൽ നടന്ന...

Related Articles

Popular Categories

spot_imgspot_img