എത്ര പണം വാങ്ങിയെന്നോ എന്തിനാണ് പണം വാങ്ങിയതെന്നോ അറിയില്ല; പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ദല്ലാൾ നന്ദകുമാർ കണ്ടിരുന്നു; എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പണം തിരികെ നൽകാൻ പറഞ്ഞതെന്ന് ഓർമ്മയില്ല; യുപിഎ ഭരണകാലത്ത് അനിൽ ആന്റണി പണം വാങ്ങിയെന്ന് സ്ഥിരീകരിച്ച് പി.ജെ.കുര്യൻ

പത്തനംതിട്ട : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ ദല്ലാൾ ടി ജി നന്ദകുമാറിൻറെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യൻ. നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജെ കുര്യൻ വെളിപ്പെടുത്തി. എത്ര പണം വാങ്ങിയെന്നോ എന്തിനാണ് പണം വാങ്ങിയതെന്നോ അറിയില്ല. പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ദല്ലാൾ നന്ദകുമാർ കണ്ടിരുന്നു. അതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടത്. എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പണം തിരികെ നൽകാൻ പറഞ്ഞതെന്ന് ഓർമ്മയില്ലെന്നും കുര്യൻ പറഞ്ഞു.

എ.കെ.ആന്റണിക്കൊപ്പം ഏറ്റവും അടുത്തു നിൽക്കുന്നയാളും യുപിഎ കാലത്ത് നിർണ്ണായക സ്ഥാനങ്ങളിലുണ്ടായിരുന്ന മുതിർന്ന നേതാവ് നന്ദകുമാറിന്റെ ആരോപണങ്ങളിൽ സ്ഥിരീകരണം നൽകുമ്പോൾ കൃത്യമായ മറുപടി പറയാൻ അനിൽ നിർബന്ധിതനാകും. സിബിഐ സ്റ്റാൻഡിങ് കോൺസിൽ നിയമനം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ ആനിൽ വാങ്ങിയെന്നായിരുന്നു നന്ദകുമാർ ആരോപിച്ചത്. എന്നാൽ നിയമനം ലഭിച്ചില്ല. പണം തിരികെ നൽകാൻ അനിൽ തയാറായില്ല. തുടർന്ന് പി.ജെ.കുര്യൻ, പി.ടി.തോമസ് എന്നിവർ ഇടപെട്ട് അഞ്ച്തവണകളായി പണം തിരികെ നൽകിയെന്നായിരുന്നു നന്ദകുമാർ ആരോപിച്ചത്. ബിജെപി അധികാരത്തിൽ വന്നതിന് ശേഷം പരാതി നൽകാൻ ഒരുങ്ങിയപ്പോൾ തടഞ്ഞത് പി.ജെ.കുര്യനാണെന്നും നന്ദകുമാർ പറഞ്ഞിരുന്നു.

2013ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ചാണ് പണം കൈമാറിയത്. അന്നത്തെ സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹയ്ക്ക് നൽകാനാണ് പണം എന്ന് പറഞ്ഞാണ് അനിൽ വാങ്ങിയത്. DL-02-CBB-4262 എന്ന ഡൽഹി രജിസ്‌ട്രേഷനിലുള്ള അനിലിന്റെ ഹോണ്ട സിറ്റി കാറിലെത്തിയാണ് പണം കൈപ്പറ്റിയതെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. നന്ദകുമാർ പറഞ്ഞ നമ്പറിലെ കാർ സ്വന്തമായുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആരോപണം പുറത്തുവന്നപ്പോൾ അത് തിരഞ്ഞെടുപ്പ് കാലത്തെ പ്രചരണം എന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. നന്ദകുമാറിന്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. നന്ദകുമാർ സാമൂഹ്യവിരുദ്ധനാണ്. പല ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. നടക്കില്ലെന്ന് പറഞ്ഞാണ് മടക്കിയത്. നിരന്തരം വിളിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്‌തെന്നും അനിൽ പ്രതികരിച്ചിരുന്നു.

ഇപ്പോൾ നന്ദകുമാറിന്റെ ആരോപണത്തിന് പി.ജെ കുര്യന്റെ സാക്ഷിപ്പെടുത്തൽ കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമാവുകയാണ്. എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ ആയുധ ഇടപാട് സംബന്ധിച്ച രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് അനിൽ വിറ്റിരുന്നുവെന്ന ഗുരുതര ആരോപണം കൂടി നന്ദകുമാർ ഉന്നയിച്ചിട്ടുണ്ട്. ഇതിന് ആന്റണിയും മറുപടി പറയേണ്ടി വരും.

യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ നടത്തിയെന്നും ദില്ലിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണിയെന്ന് ടി ജി നന്ദകുമാർ പറഞ്ഞു. ദില്ലിയിൽ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വിൽക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനിൽ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

Other news

അണ്ടര്‍ 19 ദേശീയ ബോളിബോള്‍ ടീമില്‍ ഇടം നേടി ഇടുക്കിയിൽ നിന്നൊരു കൊച്ചു മിടുക്കന്‍

അണ്ടര്‍ 19 ദേശീയ ബോളിബോള്‍ ടീമില്‍ ഇടം നേടി ഇടുക്കിയിൽ നിന്നൊരു...

ഇന്ന് ശക്തമായ മഴ പെയ്യും

ഇന്ന് ശക്തമായ മഴ പെയ്യും തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട...

മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ? മലയാളികൾക്ക് മഞ്ജു വാര്യരെ പരിചയപ്പെടുത്തേണ്ടതില്ല. മലയാളി ജീവിതത്തോട്...

ട്രെയിനിൽ ചാർജ് ചെയ്യാനിടുന്ന മൊബൈൽ മോഷ്ടിക്കും ഒടുവിൽ മോഷ്ടാവിനെ പിടികൂടി; കണ്ടെടുത്തത് വൻ ഫോൺ ശേഖരം

തിരുവനന്തപുരത്ത് തീവണ്ടിയിൽ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈൽ ഫോണുകൾ കവരുന്നയാളെ റെയിൽവേ പ്രൊട്ടക്ഷൻ...

40-ാം വയസ്സിലും ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ

40-ാം വയസ്സിലും ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ ലണ്ടൻ: 40-ാം വയസ്സിലും പ്രായം വെറും...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Related Articles

Popular Categories

spot_imgspot_img