ഇടുക്കിയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഐസ്‌ക്രീം വാങ്ങി നല്‍കി ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടന്‍മേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാട്ടാക്കട എ.പി.എല്‍. ഹൗസ് പ്രദീപ് കുമാര്‍(51) ആണ് പിടിയിലായത്. നിര്‍മാണ ജോലിക്കായി ഇവിടെ എത്തിയ ഇയാള്‍ കുട്ടിയുടെ വീടിന്റെ സമീപത്താണ് താമസിക്കുന്നത്. കഴിഞ്ഞദിവസം കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര അന്വേഷിക്കുന്നതിനിടെ പ്രദീപിന്റെ താമസ സ്ഥലത്തെത്തി. ഈസമയം വീടിനുള്ളില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ഉപദ്രവിച്ച വിവരം പറഞ്ഞത്.