ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന പരാമർശവുമായി നടിയും ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ട്. ടൈംസ് നൗ നടത്തിയ പരിപാടിക്കിടെയാണ് കങ്കണയുടെ വിവാദ പരാമർശം. ‘ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന സുഭാഷ് ചന്ദ്ര ബോസ് എവിടെ പോയി?,’ എന്നാണ് നടി പറഞ്ഞത്.
Subhash Chandra Bose was the first Prime Minister of India : BJP candidate Kangana Ranaut.
IQ 🫡pic.twitter.com/v6VAekwz3F
— Roshan Rai (@RoshanKrRaii) April 4, 2024
കങ്കണയുടെ പരാമർശം ഏറെ വിവാദമായിരിക്കുകയാണ്. നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്. ‘വിദ്യാസമ്പന്നരും വിവേകികളുമായ ആളുകൾക്ക് വോട്ട് ചെയ്യുക,’ എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡൽഹി മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും എഎപി രാജ്യസഭാ എംപിയുമായ സ്വാതി മലിവാൾ പ്രതികരിച്ചു.
വിഷയത്തിൽ നടൻ പ്രകാശ് രാജും പ്രതികരണവുമായി രംഗത്തെത്തി. ‘സുപ്രീം ജോക്കർ നയിക്കുന്ന പാർട്ടിയിലെ കോമാളികൾ… എന്തൊരു നാണക്കേടാണ്,’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ‘കങ്കണ റണാവത്തിൻ്റെ ഐക്യു 110 ആണ്’, ‘അവർ ക്വാണ്ടം ഹിസ്റ്ററിയിൽ ബിരുദധാരിയാണ്’, ‘കങ്കണ അറിവിൻ്റെ പ്രതിരൂപമാണ്’ എന്നിങ്ങനെയും ആളുകൾ പ്രതികരിച്ചിട്ടുണ്ട്.









