മലപ്പുറം: മലപ്പുറത്ത് രണ്ടര വയസുകാരി മര്‍ദ്ദനത്തിന് ഇരയായെന്ന് പരാതി. മലപ്പുറം കാളിക്കാവിൽ ഈ മാസം 21 നാണ് സംഭവം. കുട്ടിയുടെ പിതാവ്ജുനൈദ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് മര്‍ദ്ദിച്ചതിനാലാണ് ഇതെന്നും ആരോപിച്ചായിരുന്നു പരാതി. സംഭവത്തിൽ പൊലീസ് പരാതി ലഭിച്ച ഉടൻ തന്നെ കേസെടുത്തു.
കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് ചാഴിയോട്ട് ജുനൈദാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ജുനൈദിനെതിരെ കേസെടുത്തു.
കുട്ടിയുടെ മാതാപിതാക്കൾ അകന്നു കഴിയുകയാണെന്ന് പൊലീസ് പറയുന്നു.