വടക്ക് പടിഞ്ഞാറൻ പാകിസ്താനിൽ നടന്ന ചാവേർ ബോംബ് ആക്രമണത്തിൽ ഡാം നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അഞ്ച് ചൈനീസ് എൻജിനീയർമാർ കൊല്ലപ്പെട്ടു. സംഭവത്തിൽ പാകിസ്താൻ പൗരൻ ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. ഇത് മൂന്നാം തവണയാണ് പാകിസ്താനിൽ ചൈനീസ് പൗരന്മാരെയും പദ്ധതികളെയും ലക്ഷ്യമിട്ട് ബോംബ് ആക്രമണം നടക്കുന്നത്. ബലൂചിസ്താനിൽ ചൈനീസ് നിക്ഷേപത്തോടെ നടക്കുന്ന നിർമാണങ്ങൾക്ക് നേരെയാണ് ആദ്യ രണ്ട് ആക്രമണങ്ങൾ നടന്നത്. തന്ത്രപ്രധാനമായ ഈ മേഖലയിിൽ ചൈന കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തിയിരുന്നു. ചൈന പാകിസ്താനിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാത്ത യാഥാസ്ഥിതിക വിഭാഗങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിൽ.
Read also; യു.എ.ഇ.യിൽ ചിക്കൻപോക്‌സ്; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ