തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ അനഭിലഷണീയമായ പ്രവണതകൾ വർധിക്കുന്നു; ‘ബാറുകളിൽനിന്നും ഷാപ്പുകളിൽനിന്നും ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങരുത്’; അന്ത്യശാസനവുമായി എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം: ബാറുകളിൽനിന്നും ഷാപ്പുകളിൽനിന്നും മാസപ്പടി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗസ്ഥനെതിരെയും മേലുദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാൻ എക്സൈസ് കമ്മിഷണർ നിർദേശം. ശനിയാഴ്ച ചേർന്ന അസി.കമ്മിഷണർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ അനഭിലഷണീയമായ പ്രവണതകൾ വർധിക്കുകയാണെന്ന് കമ്മിഷണറുടെ സർക്കുലറിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിച്ച് ഒത്താശ ചെയ്യുന്നതിനുള്ള പ്രതിഫലമായി മാസപ്പടിയായും സേവനമായും ഉദ്യോഗസ്ഥർ പ്രതിഫലം കൈപ്പറ്റുന്നു. ബാർ ഹോട്ടലുകൾ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ഫീസ് അടച്ച് ഒന്നിലധികം സർവീസ് ഡെസ്കുകൾക്ക് അനുവാദം നൽകിയിട്ടുള്ള ബാറുകളിൽ സർവീസ് ഡെസ്കുകൾ ബാർ കൗണ്ടറിനു സമാനമായ രീതിയിൽ മദ്യം പ്രദർശിപ്പിച്ച് ബാർ കൗണ്ടറായി പ്രവർത്തിക്കുന്നത് ഒഴിവാക്കണം.

നിയമാനുസൃതമുള്ള പിഴയൊടുക്കി ക്രമീകരിക്കാത്ത അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം. ബാറുകളിൽ റജിസ്റ്ററുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബാർ ഹോട്ടലുകളിലെ കൗണ്ടറുകളിൽനിന്നും മദ്യ സാംപിൾ ശേഖരിക്കണം. അനധികൃതമായി ഡിജെ പാർട്ടികളും നിശാപാർട്ടികളും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൃത്രിമ കള്ള് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എക്സൈസ് കമ്മിഷണർ നിർദേശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു....

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്

'ആട് 3' യുടെ റിലീസ് തിയ്യതി പുറത്ത് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ...

Related Articles

Popular Categories

spot_imgspot_img