സിദ്ധാർത്ഥന്റെ മരണം; പുറത്താക്കിയ 33 വിദ്യാർത്ഥികളെ തിരിച്ചെടുത്തു; തിരിച്ചെടുത്തവരിൽ ആന്റി റാംഗിഗ് സമിതി നടപടി എടുത്ത സീനിയർ ബാച്ചിലെ 2 പേരും; നടപടി പുതുതായി ചുമതലയേറ്റ വിസിയുടേത്

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിൽ കോളജ് അധികൃതർ പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്തു പുതുതായി ചുമതലയേറ്റ വൈസ് ചാൻസലർ. സിദ്ധാർത്ഥനെതിരായ ക്രൂര മർദനത്തിലും ആൾക്കൂട്ട വിചാരണയിലും കോളജ് അധികൃതർ വിദ്യാർഥികൾക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടർ പി.സി ശശിന്ദ്രൻ റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാൽ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാർത്ഥികളെ സംരക്ഷിക്കാനാണു ധൃതിപിടിച്ചുള്ള തീരുമാനം എന്നാണ് ആരോപണം.

സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്നു മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർത്ഥികൾക്ക് എതിരെയാണ് ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. ഇതിൽ 31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സസ്‌പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിലാണ് സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാർത്ഥന്‍റെ അച്ഛൻ ടി.ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവർണർക്ക് പരാതി നൽകും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവിൽ സിദ്ധാർത്ഥൻ സ്വയം മുറിവെല്പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ വീണ്ടും അപകടം; ക്രെയിൻ തലയിലൂടെ കയറിയിറങ്ങി വയോധികനു ദാരുണാന്ത്യം; ദുരന്തം രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

കോടതിയെ സമീപിച്ച് ഐശ്വര്യ റായ് അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ...

Related Articles

Popular Categories

spot_imgspot_img