തേക്കുതോട് ഏഴാംതല പുളിഞ്ചാൽ വനത്തിൽ മീൻ പിടിക്കാൻ പോയ സംഘത്തിൽ ഒരാളെ കാട്ടാന ചവിട്ടി കൊന്നു. ഏഴാംതല സ്വദേശി ദിലീപ് ആണ് മരിച്ചത്. പുളിഞ്ചാല്‍ ജനവാസമേഖലയില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെ വനത്തിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ദിലീപിന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. കല്ലാറ്റിലാണ് ദിലീപും സുഹൃത്തുകളും മീന്‍ പിടിയ്ക്കാന്‍ പോയത്. വനമേഖലയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
( ഈ വാർത്ത അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് )