പേരാമ്പ്ര അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനുമായി പോലീസ് കൊണ്ടോട്ടിയിലെ വീട്ടിൽ തെളിവെടുപ്പ്

പേരാമ്പ്രയിൽ അനു എന്ന യുവതിയുടെ കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനുമായി പോലീസ് കൊണ്ടോട്ടിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു. പേരാമ്പ്ര പൊലീസാണ് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇതര കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പൊലീസ് തെരയുന്നത്. മുജീബ് ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പിലീസ് തെളിവെടുപ്പ് വേഗത്തിലാക്കുന്നത്.

ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം എന്നാണു പൊലീസ് നിഗമനം. കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി ലിഫ്റ്റ് നൽകിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. അനു ധരിച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിച്ചതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രയുടെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ബലാത്സംഗമടക്കം 50ലേറെ കേസുകളിൽ പ്രതിയാണ് മുജീബ്.

അനുവിൽനിന്ന് മോഷ്ടിച്ച സ്വർണം കൊണ്ടോട്ടിയിൽ തമിഴ്‌നാട്ടുകാർ നടത്തുന്ന ചെറിയ സ്വർണക്കടയിലാണ് സുഹൃത്ത് വഴി പ്രതി വിറ്റത്. ഇതുവഴി 1,60,000 രൂപയാണ് ലഭിച്ചത്. ഈ പണം കണ്ടെത്താനും പൊലീസ് ശ്രമിക്കുകയാണ്. തമിഴ്‌നാട്ടുകാരുടെ കയ്യിലുള്ള സ്വർണം കണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം, സ്വർണം വിറ്റുകിട്ടിയ പണം ചീട്ട് കളിച്ച് തീർത്തുവെന്നാണ് പ്രതി പറയുന്നത്.

പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് വാളൂർ അള്ളിയോറതാഴെയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടർന്നാണ് നിരവധി കേസുകളിൽ പ്രതിയായ മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അനുവിനെ കൊലപ്പെടുത്തിയ ശേഷംമുജീബ് സ്വന്തം വീട്ടിലേക്കാണ് വന്നിരുന്നത്. അവിടെ വെച്ച് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

Read Also: തിരുവനന്തപുരത്ത് ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ; ദുരന്തം മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

ഇനി ഒരൽപ്പം വിശ്രമമാകാം… മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ...

Related Articles

Popular Categories

spot_imgspot_img