ന്യൂഡൽഹി: കെകെ ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിന് 12 വർഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രഭാവർമ പ്രതികരിച്ചു. ദേശീയതലത്തിൽ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബാലാമണി അമ്മ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി എന്നിവർക്ക് സരസ്വതി സമ്മാൻ ലഭിച്ചിട്ടുണ്ട്.
12 വർഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്കാരം ലഭിക്കുന്നത്.രൗദ്രസാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. അധികാരവും കലയും തമ്മിൽ സ്‌നേഹദ്വേഷമായ സംഘർഷമാണ് കവിതയുടെ ഉള്ളടക്കം.