ട്രാ​ൻ​സ്ഫോ​ർ​മ​റി​ൻറെ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ തീപിടിച്ചു; കെ.​എ​സ്.​ഇ.​ബി​യു​ടെ ക​രാ​ർ വാ​ഹ​ന​മാ​യ മി​നി വാ​ൻ ക​ത്തി ന​ശി​ച്ചു; തീപിടിച്ചത് ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന വാഹനത്തിന്; ഒഴിവായത് വൻ ദുരന്തം; പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടായതാ​യി കെ.​എ​സ്.​ഇ.​ബി; അപകടം കൊച്ചിയിൽ

ഫോ​ർ​ട്ട്​​കൊ​ച്ചി: ട്രാ​ൻ​സ്ഫോ​ർ​മ​റി​ൻറെ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ തീ ​ഉ​യ​ർ​ന്ന് കെ.​എ​സ്.​ഇ.​ബി​യു​ടെ ക​രാ​ർ വാ​ഹ​ന​മാ​യ മി​നി വാ​ൻ ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​ക്ക് ഫോ​ർ​ട്ട്കൊ​ച്ചി വൈ.​എം.​സി.​എ റോ​ഡി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് ആ​ദ്യം ത​ക​രാ​റി​ലാ​യ​ത്. വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഏ​റി​യ​തി​നെ തു​ട​ർ​ന്ന് ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ മൂ​ന്ന് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളാണ് ത​ക​രാ​റി​ലാ​യത്. ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന വാ​ഹ​ന​മാ​ണെ​ങ്കി​ലും സി​ലി​ണ്ട​റി​ന് തീ​പി​ടി​ക്കാ​ത്ത​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം.​എ​ൻ. മ​ഹേ​ഷ്, ഡ്രൈ​വ​ർ ലി​വി​ൻ​സ​ൻ, ഫ​യ​ർ​മാ​ൻ​മാ​രാ​യ മ​നു, പ്ര​ജോ, പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. ഏ​ക​ദേ​ശം പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ള്ള​താ​യി കെ.​എ​സ്.​ഇ.​ബി ഫോ​ർ​ട്ട്​​കൊ​ച്ചി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ന്റ​ണി ഡി​ക്രൂ​സ് പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​ർ എ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ത്ത് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വീ​ണ്ടും ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​റി​ലാ​യി. വീ​ണ്ടും ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ഫോ​ർ​ട്ട്കൊ​ച്ചി ചി​ര​ട്ട​പ്പാ​ലം കി​റ്റ്കാ​റ്റ് റോ​ഡി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റും ത​ക​രാ​റി​ലാ​യി.

ഇ​ത് ശ​രി​യാ​ക്കി ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഓ​യി​ലും തീ​പ്പൊ​രി​യും പു​റ​ത്തേ​ക്ക് വ​ന്ന് തീ​പി​ടു​ത്ത​മു​ണ്ടാ​കു​ക​യും ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്​ സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ ക​രാ​ർ വാ​ഹ​ന​ത്തി​ന് തീ ​പി​ടി​ക്കു​ക​യും ക​ത്തിന​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന് പു​റ​മേ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്റെ കേ​ബി​ളു​ക​ളും ഷ​ട്ട​റു​ക​ളും തീ​പി​ടു​ത്ത​ത്തി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. മ​ട്ടാ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​ന ഒ​രു മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

 

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ

നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ തൃശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക...

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്… കർണാടകയിൽ...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

Related Articles

Popular Categories

spot_imgspot_img