web analytics

വഴിവിട്ട സഹായങ്ങൾക്ക് കോഴ നൽകിയെന്ന ആരോപണം; അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ അന്വേഷണം; നിഷേധിച്ച് ഗ്രൂപ്പ്

വഴിവിട്ട സഹായങ്ങൾ ലഭിക്കാൻ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി നൽകിയോ എന്ന് അമേരിക്ക അന്വേഷിക്കുന്നു. ബ്ലൂ ബർഗാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത്. ഗൗതം അദാനി ഉൾപ്പെടെയുള്ളവർ ഊർജ്ജ പദ്ധതിക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നാണ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫീസിൻ്റെയും വാഷിംഗ്ടണിലെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വഞ്ചനാ വിഭാഗത്തിൻ്റെയും നേതൃത്വത്തിലാണ് അന്വേഷണം. ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബൽ ലിമിറ്റഡിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ വർഷം ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിൽ നിന്നുള്ള ആരോപണങ്ങളെ തുടർന്നാണ് അന്വേഷണം , അദാനി കമ്പനി അതിൻ്റെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചെന്നും അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയെന്നും ആരോപണത്തിൽ പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ഗ്രൂപ്പ് ശക്തമായി നിഷേധിച്ചു,
“ഞങ്ങളുടെ ചെയർമാനെതിരെ ഒരു അന്വേഷണവും ഞങ്ങൾക്കറിയില്ല. ഏറ്റവും ഉയർന്ന നിലവാരത്തോടെ പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പ് എന്ന നിലയിൽ, ഞങ്ങൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും, അഴിമതി വിരുദ്ധ, കൈക്കൂലി വിരുദ്ധ നിയമങ്ങൾക്ക് വിധേയമാണ്.” കമ്പനി വക്താക്കൾ പറഞ്ഞു.

Read Also: കാണാതാകുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ അമിതരക്തസ്രാവം ഉണ്ടായിരുന്നു; കൂടെപ്പഠിച്ച സുഹൃത്ത് ജെസ്‌നയെ ദുരുപയോഗം ചെയ്തതായി സംശയം, പിതാവിന്റെ ഹർജി

spot_imgspot_img
spot_imgspot_img

Latest news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Related Articles

Popular Categories

spot_imgspot_img