web analytics

രാത്രി മദ്യവിരുദ്ധ സമിതി ചെയർമാന്റെ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ടു, കിട്ടാതായപ്പോൾ കാൽ തല്ലിയൊടിച്ചു; സംഭവം കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ സമരം ചെയ്തതിന്റെ വൈരാഗ്യമെന്നു നാട്ടുകാർ

ചിത്രം 1 : അറസ്റ്റിലായ മധുസൂദനൻ ചിത്രം 2 : മർദ്ദനത്തിൽ പരിക്കേറ്റ വിൽസൺ

 

 

ആടുഫാമിനായി പഞ്ചായത്ത് ലൈസൻസ് തരപ്പെടുത്തിയ കെട്ടിടത്തിൽ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ സമരം നടത്തുന്ന മദ്യവിരുദ്ധ സമിതി ചെയർമാന്റെ വീട്ടിൽ മദ്യം ചോദിച്ചെത്തി ഉണ്ടായ വാക്കുതർക്കത്തിനിടെ ചെയര്മാന് ക്രൂരമർദ്ദനം. തുവ്വൂർ അക്കരക്കുളം സ്വദേശി മധുസൂദനനൻ എന്നയാളാണ് അക്രമം നടത്തിയത്. തുവ്വൂർ കോട്ടക്കുന്ന് കള്ളുഷാപ്പ് വിരുദ്ധ സമരസമിതി ചെയർമാൻ പി പി വിൽസണാന് മർദനമേറ്റത്. മർദനത്തിൽ വിത്സന്റെ കാൽ ഒടിഞ്ഞു. ശനിയാഴ്ച രാത്രിയായിരുന്നു അക്രമം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ആടുഫാമിനായി പഞ്ചായത്ത് ലൈസൻസ് തരപ്പെടുത്തിയ കെട്ടിടത്തിൽ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ 44 ദിവസമായി സമരം നടക്കുന്നുണ്ട്. ശനിയാഴ്ച രാത്രി സമരപ്പന്തലിലുള്ളവർ പിരിഞ്ഞുപോയശേഷം വിൽസണും ഭാര്യയും മക്കളും വീട്ടിലുള്ളപ്പോഴാണ് അക്രമം നടന്നത്. മദ്യം കിട്ടുമെന്നു ആരോ പറഞ്ഞുവിട്ടതിനെ തുടർന്ന് വിൽസണിന്റെ വീട്ടിൽ സ്കൂട്ടറിലെത്തിയ മധുസൂദനൻ മദ്യം ആവശ്യപ്പെട്ടു. കിട്ടാതായതോടെ ഇയാൾ അക്രമാസക്തനായി. വിൽസണെ അടിക്കുകയും തള്ളിയിടുകയും ചെയ്തു. വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. ഉപകരണങ്ങൾ നശിപ്പിച്ചു. ഭാര്യയെയും മക്കളെയും പ്രതി ഉപദ്രവിച്ചു. കാലുപൊട്ടിയ വിൽസണെയും ആക്രമണത്തിനിരയായ ഭാര്യയെ പരിക്കേറ്റ വിൽസണെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശവാസികൾ സമിതി രൂപവത്കരിച്ച് കുത്തിയിരിപ്പ് തുടങ്ങിയതോടെ ഷാപ്പ് തുറക്കാൻ കഴിയാതെ വന്നിരിക്കുകയാണ്. ചെയർമാനെ മർദിച്ച സംഭവത്തോടെ സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. സംഭവത്തിൽ മധുസൂദനനെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: അരിക്കൊമ്പൻ പോയപ്പോൾ ചക്കക്കൊമ്പൻ വന്നു; റേഷൻ കട ആക്രമിച്ചു; അരി തിന്നില്ല ഫെൻസിം​ഗ് തകർത്തു

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img