web analytics

വിവാഹ വാഗ്ദാനം നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി, എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി; പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നിരസിച്ച യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേർ അറസ്റ്റിൽ. എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ പരശുവയ്ക്കൽ സ്വദേശി ശ്യാം ദേവദേവൻ (42), എ.ആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ സുധീർ (40), പാറശാല സ്വദേശി ഷാനിഫ് (37), പൗണ്ട് കോളനി സ്വദേശി ഷജില, പരശുവയ്ക്കൽ സ്വദേശി അരുൺ (37) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന വനിതയും അറസ്റ്റിലായ ശ്യാമും സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്യാമുമായി അകന്ന ഇവരെ ഇയാൾ പതിവായി ശല്യപ്പെടുത്തി. ഇവർ തമ്മിൽ നെടുമങ്ങാട് കോടതിയിൽ സിവിൽ കേസുണ്ട്. പ്രശ്നങ്ങൾ പറഞ്ഞു തീർത്തു വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്ത്രീയെ തട്ടിക്കൊണ്ടു പോയതെന്നാണ് ശ്യാമിന്റെ മൊഴി. വ്യാഴം രാവിലെ 8.30ന് ശ്യാമിന്റെ സുഹൃത്ത് പൊലീസ് ഉദ്യോഗസ്ഥനായ സുധീർ യൂണിഫോമിൽ എത്തി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നു പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

ഷജില, ഷാനിഫ് എന്നിവരും കാറിൽ ഉണ്ടായിരുന്നു. വഴിമധ്യേ കാർ നിർത്തി ശ്യാമിന്റെ കാറിൽ കയറ്റി തിരുനെൽവേലിയിലെ ഫാം ഹൗസിൽ എത്തിച്ചു. ഒരുമിച്ചു ജീവിക്കണമെന്ന ശ്യാമിന്റെ ആവശ്യം നിരസിച്ചതോടെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.

രാവിലെ അമ്മയെ കാണാനില്ലെന്നു പറഞ്ഞു മക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോയതാണെന്നു മനസിലായത്. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. എആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ പാറശാല പരശുവയ്ക്കൽ സ്വദേശി സുധീറിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.

 

Read Also: ഇടുക്കിയിൽ തോട്ട കൈയ്യിലിരുന്ന് പൊട്ടി ഒരാൾ മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

Other news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ കൂട്ടക്കൊല തുടരുന്നു

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

Related Articles

Popular Categories

spot_imgspot_img