കൽപ്പറ്റ: വയനാട് മേപ്പാടിയിൽ നാടൻ തോക്കുമായി യുവാവ് പിടിയിൽ. മാനന്തവാടി ഒണ്ടെയങ്ങാടി കൈപ്പാട്ട് വീട്ടിൽ ബാലചന്ദ്രൻ (32) നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമ്പറ്റയിലെ ഒരു റിസോർട്ടിനു സമീപം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഡി. ഹരിലാലിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് നാടൻ തോക്കുമായി ഇയാൾ പിടിയിലാവുന്നത്. തുടർന്ന് ഇയാളെ ഇൻസ്പെക്ടർ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.