തൃശ്ശൂർ: സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഇന്നത്തെ റോഡ് ഷോയോടെയാണ് ഇക്കുറി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്.
ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് താരം തൃശ്ശൂരിലെത്തുക. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന സുരേഷ് ഗോപിയെ പ്രവർത്തകർ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് ആനയിക്കും. തുടർന്ന് റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷന് മുന്നിൽ സമാപിക്കുന്ന തരത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
നാളെമുതൽ എല്ലാ നിയോജന മണ്ഡലങ്ങളിലും റോഡ് ഷോയോെടെ പ്രചരണം മുറുക്കാനാണ് ബിജെപി ആലോചന. അതേസമയം ആദ്യ റൗണ്ട് പ്രചരണം പൂർത്തിയാക്കി മറ്റന്നാൾ മുതൽ ഇടതു സ്ഥാനാർഥി വിഎസ് സുനിൽ കുമാർ രണ്ടാം ഘട്ട പ്രചരണമാരംഭിക്കും. സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിലവിലെ എംപി ടിഎൻ പ്രതാപൻ സ്നേഹ സന്ദേശ പദയാത്രയിലാണ്