web analytics

മരിക്കാതെ തിരികെ എത്തിയതിന് കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിന് ക്യാമ്പസിൽ മർദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിന് അതിൻറെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിന്; അലൻ ഷുഹൈബിനോട് നന്ദി പറഞ്ഞ് താഹ ഫസൽ

കോഴിക്കോട്: അലൻ ഷുഹൈബിനോട് നന്ദി പറഞ്ഞ് താഹ ഫസൽ. കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിനും മരിക്കാതെ തിരിച്ചെത്തിയതിനും നന്ദിയെന്നും താഹ കുറിച്ചു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻറെ മരണത്തിൻറെ പശ്ചാത്തലത്തിലാണ് കുറിപ്പ്.

“പ്രിയപ്പെട്ട അലൻ
നന്ദി
മരിക്കാതെ തിരികെ എത്തിയതിന്
കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിന്
ക്യാമ്പസിൽ മർദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്
അതിൻറെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിന്”- എന്നാണ് താഹയുടെ കുറിപ്പ്

കണ്ണൂർ പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയായിരുന്ന അലൻ ഷുഹൈബിനെതിരെ എസ്എഫ്ഐ നേതാക്കൾ‌ റാഗിങ് പരാതി നൽകിയിരുന്നു. എന്നാൽ പരാതി വ്യാജമാണെന്ന് ആൻറി റാഗിങ് കമ്മറ്റി റിപ്പോർട്ട് നൽകി. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നതെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്.

പിന്നീട് അമിത അളവിൽ ഉറക്കു ഗുളിക കഴിച്ച് അവശനിലയിൽ അലനെ കണ്ടെത്തിയിരുന്നു. എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും കോടതിയുടെയും വേട്ട മാനസികമായി ബാധിച്ചെന്നാണ് അലൻ പറഞ്ഞത്. സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കട്ടെയെന്നും അലൻ പറഞ്ഞു. തന്റെ നിലപാടിലുള്ള ആളുകളുടെ വിശ്വാസത്തെ ഒരു വേള തകർത്തതിൽ കുറ്റബോധമുണ്ടെന്നും ഇനി ഇത് ആവർത്തിക്കില്ലെന്നും അലൻ വിശദീകരിക്കുകയുണ്ടായി.
അലനെതിരെ ക്യാമ്പസിലുണ്ടായ എസ്എഫ്ഐ വേട്ടയും അതിനെ അലൻ അതിജീവിച്ചതും ചൂണ്ടിക്കാട്ടിയാണ് താഹയുടെ കുറിപ്പ്. അന്ന് ആൻറി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് വന്നില്ലായിരുന്നെങ്കിൽ പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻറെ ജാമ്യം റദ്ദാക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത് ദിവസമായി നിലച്ചു

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത്...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം തിരുവനന്തപുരം: അക്ഷയ തൃതീയ...

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം:...

Related Articles

Popular Categories

spot_imgspot_img