അമ്പയർക്കെതിരെ അസഭ്യം; ശ്രീലങ്കൻ നായകന് വിലക്ക്

കൊളംബോ: അമ്പയറിനെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കൻ ക്രിക്കറ്റ് താരം വനീന്ദു ഹസരങ്കയ്ക്ക് വിലക്കേർപ്പെടുത്തി. രണ്ട് മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തിനിടെയാണ് ശ്രീലങ്കൻ നായകൻകൂടിയായ ഹസരങ്ക ലിൻഡൻ ഹാനിബാളിനെ അസഭ്യം പറ‍ഞ്ഞത്.

മത്സരത്തിന്റെ അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് വിജയിക്കാൻ മൂന്ന് പന്തിൽ 11 റൺസ് വേണമായിരുന്നു. അഫ്​ഗാൻ താരം എറിഞ്ഞ പന്ത് ശ്രീലങ്കയുടെ കാമിൻഡു മെൻഡിൻസിന് ഫുൾ‍ഡോസ് ആയി ആണ് ലഭിച്ചത്. എന്നാൽ പന്ത് സ്റ്റമ്പിന് മുകളിലായിരുന്നുവെന്നും നോബോൾ വേണമെന്നും ഹസരങ്ക ആവശ്യപ്പെട്ടു.

എന്നാൽ അമ്പയർ ഇത് അനുവദിച്ചില്ല. മത്സരം ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഹസരങ്ക മോശമായി പെരുമാറിയത്. അടുത്ത മാസം തുടങ്ങുന്ന ബം​ഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ഹസരങ്കയ്ക്ക് കളിക്കാൻ കഴിയില്ല. ഒപ്പം അഫ്ഗാനെതിരായ മത്സരത്തിൽ ലഭിച്ച ഫീയുടെ 50 ശതമാനം താരം പിഴ നൽകണം.

 

Read Also: മീൻപിടിത്തത്തിനിടെ അപകട മരണം; നഷ്ടപരിഹാരം വർധിപ്പിച്ച് കേന്ദ്രം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img