സിപിഎം ലോക്കൽ സെക്രട്ടറിയെ അരുംകൊല ചെയ്തത് ഉത്സവ പറമ്പിൽ വെച്ച്;മുൻ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ; കൊയിലാണ്ടിയിൽ ഹർത്താൽ

കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറിയെ ഉത്സവപറപ്പിൽ വെട്ടി കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥൻ (66) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ന് പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ വച്ചാണ് സംഭവം.ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷിനെ (33) കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറ‍ഞ്ഞു.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തുനിന്നാണു വെട്ടേറ്റത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സത്യനാഥന്റെ പുറത്തും കഴുത്തിലും മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണസമയം സത്യനാഥന്റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സിഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി.

സത്യനാഥന്റെ ഭാര്യ: ലതിക. മക്കൾ: സലിൽനാഥ്, സെലീന. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

Other news

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

Related Articles

Popular Categories

spot_imgspot_img