‘ലോകത്തിലെ മുഴുവൻ ക്രൈസ്തവരോടും ഞങ്ങൾ മൂന്നു കാര്യങ്ങൾക്കായി യുദ്ധം പ്രഖ്യാപിക്കുന്നു’; ഭീഷണി സന്ദേശവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ

ലോകത്തിലെ മുഴുവൻ ക്രൈസ്തവർക്കും ഭീഷണി സന്ദേശവുമായി മൊസാംബിക്കിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. മൊസാംബിക്കിലെ കമ്പോ ഡെലിഗേഡോയിൽ ഒരു ബസ്സിന്‌ നേരെ ഭീകരാക്രമണം നടത്തിയായതിനു ശേഷം വിതരണം ചെയ്ത, ഇസ്ലാമിക സ്റ്റേറ്റ് ആശയങ്ങളടങ്ങിയ ലഘു ലേഖയിലാണ് ക്രിസ്ത്യാനികൾക്കെതിരെ ഭീഷണി മുന്നറിയിപ്പ്. ലോകത്തെ എല്ലാ ക്രൈസ്തവരോടും ഞങ്ങൾ മൂന്നു കാര്യങ്ങൾക്കായി യുദ്ധം പ്രഖ്യാപിക്കുന്നുവെന്നാണ് ലഘുലേഖയിലുള്ളത്. ”ഒന്നുകിൽ മുസ്ലിമായി ജീവിക്കുക, അല്ലെങ്കിൽ ഖുർആൻ നിർദേശിക്കുന്ന നികുതിയായ ജിസിയ കൊടുത്തു ജീവിക്കുക. ഇത് നൽകിയില്ലയെങ്കിൽ ലോകാവസാനം വരെ ഞങ്ങൾക്ക് നിങ്ങളോട് യുദ്ധം ചെയ്യേണ്ടിവരും. ലോകത്തിലുള്ള എല്ലാ മുസ്ലിങ്ങളോടും ഞങ്ങൾ സമാധാനം പ്രഖ്യാപിക്കുന്നു. നമുക്കൊരുമിച്ച് അല്ലാഹുവിന്റെ മതത്തെ സംരക്ഷിക്കാൻ പ്രവർത്തിക്കാം”. ഇങ്ങനെയാണ് കുറിപ്പ്. ഇംഗ്ലീഷിലും പോർചുഹീസ് ഭാഷയിലുമാണ് കുറിപ്പ്.

ഫെബ്രുവരി ഒമ്പതിനും പതിനൊന്നിനും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഭീകരർ ഡെൽഗാഡോ പ്രവിശ്യയിലെ ഹൈവേയിൽ ബസ് ആക്രമിച്ച് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാൻകോരയ്ക്കു സമീപം ബസ് തടഞ്ഞു നിർത്തി യാത്രക്കരെ കൊള്ളയടിച്ച സംഭവവും ഉണ്ടായിരുന്നു. ISMP എന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടന, ഗ്രാമവാസികളോട് ക്രിസ്ത്യാനികളെയും യഹൂദരെയും മുസ്ലീമിലേക്ക് പരിവർത്തനം ചെയ്യാനും മുസ്ലിങ്ങളോട് ശരിയത്തും ജിഹാദും പിന്തുടരാനും ആവശ്യപ്പെട്ടിരുന്നു.ക്രിസ്ത്യാനികളോടും യഹൂദരോടും സഹകരിക്കുന്നവർക്കെതിരെ സംഘടന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Read Also: മലപ്പുറത്തെ 17 വയസുകാരിയുടെ മരണം: കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ; അദ്ധ്യാപകൻ നേരത്തെയും പോക്‌സോ കേസിൽ പ്രതി

spot_imgspot_img
spot_imgspot_img

Latest news

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

Other news

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

Related Articles

Popular Categories

spot_imgspot_img