‘ഡൽഹി ചലോ’ കർഷക മാർച്ചിനിടെ വന്‍ സംഘര്‍ഷം; യുവകര്‍ഷകന്‍ കൊല്ലപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ആശുപത്രിയില്‍, മാര്‍ച്ച് നിര്‍ത്തിവച്ചു

കര്‍ഷക സമരത്തിനിടെ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ വന്‍ സംഘര്‍ഷം. സമരത്തിന് എത്തിയ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ ആണ് സംഭവം. ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭകരന്‍ സിങ് (21) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. രണ്ടു പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റു എന്നാണ് പോലീസ് വാദം. ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ്‌ നേതാവ് നവ്ജോത് സിങ് സിദ്ധുവടക്കമുള്ള നേതാക്കൾ രം​ഗത്തെത്തി.

കർഷക സമരത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിക്കുകയാണ്കേന്ദ്രം.

Read Also: ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ ; കെ സുരേന്ദ്രന്റെ കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ വമ്പൻ അബദ്ധം പിണഞ്ഞ് ബിജെപി

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

‘KGF’സ്വര്‍ണ്ണഖനി വീണ്ടും തുറക്കുന്നു….

'KGF'സ്വര്‍ണ്ണഖനി വീണ്ടും തുറക്കുന്നു.... കെജിഎഫ് എന്ന സിനിമയിലൂടെ ഏവര്‍ക്കും സുപരിചിതമായി ഇന്ത്യയുടെ സ്വര്‍ണ്ണഖനി...

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കൊല്ലം: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊല്ലം...

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ...

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന 'മെയ്‌ഡേ' കാൾ..? അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ...

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ 217 മൃതദേഹങ്ങൾ...

സൂഫി മന്തി അല്ല ഇത് ഒച്ച് മന്തി

സൂഫി മന്തി അല്ല ഇത് ഒച്ച് മന്തി തൃശൂർ: ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img