തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരി മരിച്ചു. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ഇന്നു രാവിലെ 11.30ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടം നടന്നത്. മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കുമ്പോൾ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു.
സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും തീരത്ത് സർഫിങ് നടത്തുന്നവരും ചേർന്ന് അൻഷെലിക്കയെ കരയ്‌ക്കെത്തിച്ചു. ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അൻഷെലിക്കയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അയിരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Read Also: കൊടും ചൂട്, ഇന്നും നാളെയും എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്