web analytics

എൽ.ഡി.എഫിനു വേണ്ടി എറണാകുളം പിടിക്കാൻ കെ.വി തോമസിൻ്റെ മകൾ എത്തുമോ? 15 സീറ്റുകളിൽ ഏകദേശ ധാരണയായി; നാളെ അന്തിമ തീരുമാനം; പ്രഖ്യാപനം 27 ന്

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയായി കെ.വി തോമസിൻ്റെ മകൾ രേഖ തോമസ് എത്തിയേക്കും.
എന്നാൽ രേഖയുടെ പേര് ഇത്തരത്തിൽ പ്രചരിക്കുന്നത് ആദ്യമായല്ല. 2019ലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സമയത്തും രേഖ തോമസിൻ്റെ പേര് പറഞ്ഞു കേട്ടിരുന്നു.
കഴിഞ്ഞ 26 വർഷമായി പ്രമുഖ കമ്പനികളുടെ തേയില, കാപ്പിപ്പൊടി, പഞ്ചസാര തുടങ്ങിയവയുടെ വിതരണം നടത്തുകയാണ് രേഖ. കെ.വി.തോമസിന്റെ തോപ്പുംപടിയിലെ കുറുപ്പശേരി വീടിനോട് ചേർന്നാണ് ഓഫീസ്. സ്വകാര്യ സ്ഥാപനത്തിൽനിന്ന് മാനേജരായി വിരമിച്ച ടോമിയാണ് ഭർത്താവ്.
കൊച്ചി മേയർ എം.അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, യുവ നേതാവ് കെ.എസ്.അരുൺ കുമാർ തുടങ്ങിയവരുടെ പേരുകളും എറണാകുളത്ത് പരിഗണനയിലുണ്ട്.

അതേ സമയം സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്കുള്ള സംസ്ഥാനകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർഥി നിർദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പാർലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ അനുമതി നല്‍കും. ഇതിന് പിന്നാലെ പിബിയുടെ അനുമതിയോടെ ഈ മാസം 27 ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

ചാലക്കുടി, പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി, വടകര എന്നീ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ചാലക്കുടിയി‍ൽ മുൻമന്ത്രി സി.രവീന്ദ്രനാഥിന്റെ പേര് തൃശൂർ ജില്ലാ കമ്മിറ്റിയും നിർദേശിച്ചെങ്കിലും അദ്ദേഹത്തിനു താൽപര്യമില്ല. ഈ മണ്ഡലത്തിലെ 4 നിയമസഭാ മണ്ഡലങ്ങൾ എറണാകുളത്താണെന്നതിനാൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിർദേശവും പ്രധാനമാണ്.

പാലക്കാട്ട് പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെയും പേരുകൾ ഉയർന്നതോടെ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കണം. ആലത്തൂരിൽ തൃശൂർ, പാലക്കാട് ജില്ലാ കമ്മിറ്റികൾ ഒരുപോലെ മന്ത്രി കെ.രാധാകൃഷ്ണൻ വേണമെന്നു വാദിക്കുന്നതിനാൽ അദ്ദേഹം മത്സരത്തിനു തയാറായേക്കുമെന്നാണു സൂചന.

സി.പി.എം മത്സരിക്കുന്ന 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ നിന്നുള്ള ചർച്ചക്ക് പിന്നാലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരു പേരിലേക്ക് എത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Thiruvananthapuram: സംസ്ഥാനത്ത് കടുത്ത...

സ്ത്രീക്ഷേമത്തിന് ‘പത്ത് ഗ്യാരന്റികൾ’; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീക്ഷേമത്തിന് 'പത്ത് ഗ്യാരന്റികൾ'; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Kolkata:...

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ആഘോഷങ്ങൾക്കിടെ അപ്രതീക്ഷിതമായി എത്തിയ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കോഴിക്കോട്...

തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ സൂര്യൻ കനൽ ചൊരിയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി...

ബാറിലെ തർക്കം കലാശിച്ചത് ചോരക്കളിയിൽ; യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ രാത്രിയുടെ മറവിൽ ക്രൂരമായ കൊലപാതകം. മദ്യലഹരിയിലുണ്ടായ...

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

Related Articles

Popular Categories

spot_imgspot_img