web analytics

നടൻ സുദേവ് നായർ വിവാഹിതനായി; വധു പ്രശസ്‌ത മോഡൽ

മലയാളത്തിലടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനാണ് സുദേവ്. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ താരം ബ്രേക്ക് ഡാൻസ്, പാർക്കർ, ബോക്സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്. 2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവാണ്.

സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മൈ ലൈഫ് പാർട്ണറിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.

 

Read Also: തീപാറും രം​ഗങ്ങൾ,അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്റോഫ് എന്നിവർക്കൊപ്പം പൃഥ്വിരാജും ; “ബഡേ മിയാൻ ചോട്ടെ മിയാൻ” ടൈറ്റിൽ ട്രാക്ക് റിലീസായി!

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img