മദ്യനയ അഴിമതിക്കേസ്: അടുത്തമാസം പതിനാറിന് അരവിന്ദ് കെജ്‌രിവാൾ നേരിട്ടെത്തണം ; ഡല്‍ഹി റോസ് അവന്യൂ കോടതി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് ഹാജരാകാൻ കോടതി സമയം നീട്ടി നൽകി. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി നിർദേശിച്ചു.നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടി കെജ്‌രിവാൾ ഇന്ന് ഓൺലൈൻ ആയാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ ഹാജരായത്.

മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമൻസും അയച്ചതിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ നാടകീയ നീക്കം. അറസ്റ്റിലാകുമെന്ന സൂചനകൾ ശക്തമാവുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജ്‍രിവാൾ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടുന്നത്. 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരുണ്ട്. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്ന് കെജ്‍രിവാൾ ആരോപണമുയർത്തിയിരുന്നു.

പാർട്ടി വിടുന്ന ഓരോ എംഎൽഎമാർക്കും 25 കോടി രൂപ വാഗ്ദാനം എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് വിശ്വാസവട്ടെടുപ്പ് തേടാനുള്ള തീരുമാനം. മറ്റന്നാൾ ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത് .കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കെജ്‍രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.

 

Read Also: 17.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

സൂഫി മന്തി അല്ല ഇത് ഒച്ച് മന്തി

സൂഫി മന്തി അല്ല ഇത് ഒച്ച് മന്തി തൃശൂർ: ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന...

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കൊല്ലം: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊല്ലം...

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന 'മെയ്‌ഡേ' കാൾ..? അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക്

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക് പിക് അപ് വാഹനങ്ങളിലെത്തിച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ...

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍...

Related Articles

Popular Categories

spot_imgspot_img