ഉ​ത്ത​ര​വുകൾ ഫ​ലം ക​ണ്ടി​ല്ല; സംസ്ഥാനത്ത് അവയവം കാത്ത് 3394 പേർ

കൊ​ച്ചി: വൃ​ക്ക​യും ഹൃ​ദ​യ​വും ക​ര​ളും മാ​റ്റി​വെ​ച്ച്​ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​ന​ട​ക്കാ​ൻ സം​സ്ഥാ​ന​ത്ത്​ കാ​ത്തി​രി​ക്കു​ന്ന​ത്​ ആ​യി​ര​ങ്ങ​ൾ. ഇന്നലെവരെ​യു​ള്ള ക​ണ​ക്കുകൾ​പ്ര​കാ​രം സ​ർ​ക്കാ​റി​െൻറ സ​മ്പൂ​ർ​ണ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ ‘മൃ​ത​സ​ഞ്​​ജീ​വ​നി’​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത് അവയവങ്ങൾക്കായി​ കാ​ത്തി​രി​ക്കു​ന്ന​ത്​ 3394 പേ​രാ​ണ്. ഇത് രജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കാണ്. എ​ന്നാ​ൽ, ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ അമ്പതിനായിരം പേ​രെ​ങ്കി​ലും വ​രു​മെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കുകൾ പറയുന്നു. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വുകൾ ഫ​ലം ക​ണ്ടി​ല്ലെന്നാണ് ഈ ​ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നത്.

ഇന്നലെ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം വൃ​ക്ക​ക്കാ​യി 2400 പേ​രും ക​ര​ൾ കി​ട്ടാ​ൻ 899 പേ​രും ഹൃ​ദ​യ​ത്തി​ന്​ 75 പേ​രും പാ​ൻ​ക്രി​യാ​സി​ന്​ 15 പേ​രും ശ്വാസകോശത്തിന് 6 പേരും ചെ​റു​കു​ട​ലി​ന്​രണ്ടുപേരുമാ​ണ്​ മൃ​ത​സ​ഞ്​​ജീ​വ​നി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത് കാത്തിരിക്കുന്നത്.

മ​സ്​​തി​ഷ്​​ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളും നി​യ​മ​പ്ര​ശ്​​ന​ങ്ങ​ളും​മൂ​ലം അ​വ​യ​വ​ദാ​നം മ​ന്ദ​ഗ​തി​യി​ലാ​യ ഘ​ട്ട​ത്തി​ലാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. എന്നാൽ ഇതൊന്നും ഫലംകണ്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നാ​ല്​ ഡോ​ക്​​ട​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘം ആ​റു മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യി​ൽ ര​ണ്ട്​ ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന ഒ​രു​കൂ​ട്ടം പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യ​ഥാ​സ​മ​യം മ​സ്​​തി​ഷ്​​ക മ​ര​ണം ഉ​റ​പ്പാ​ക്കി​ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച്​ അ​വ​യ​വ​ദാ​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്ക​ണം എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന നി​ർ​ദേ​ശം.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ത്​ കാ​ര്യ​മാ​യി പാ​ലി​ക്കാ​ത്ത​താ​ണ്​ അ​വ​യ​വ​ദാ​നം കു​റ​യാ​ൻ കാ​ര​ണം. അ​തേ​സ​മ​യം, സ്വ​കാ​ര്യ ആ​ശു​പ​​ത്രി​ക​ളി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ​നി​ന്നും മ​ര​ണാ​ന​ന്ത​ര​വും അ​വ​യ​വ​ദാ​നം ധാ​രാ​ള​മാ​യി ന​ട​ക്കു​ന്നു​മു​ണ്ട്.

മൃ​ത​സ​ഞ്​​ജീ​വ​നി​യുടെ പ്രവർത്തനം തുടങ്ങി നാളിതുവരെ 1063 പേർക്കാണ് അവയവമാറ്റം നടന്നത്.
വൃക്ക മാറ്റിവെയ്ക്കൽ : 636
കരൾ മാറ്റിവെയ്ക്കൽ : 299
ഹൃദയം മാറ്റിവെയ്ക്കൽ : 77
ശ്വാസകോശം മാറ്റിവെയ്ക്കൽ : 4
പാൻക്രിയാസിസ് മാറ്റിവെയ്ക്കൽ : 17
ചെറുകുടൽ : 5
ശ്വാസനാളം മാറ്റിവെയ്ക്കൽ : 1
കൈ മാറ്റിവെയ്ക്കൽ : 24

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ് റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍...

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു....

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

Related Articles

Popular Categories

spot_imgspot_img