ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിൽ ജയിലിലായിരുന്ന 8 ഇന്ത്യൻ നാവികരെ മോചിപ്പിച്ചു. ഇവരിൽ 7 പേർ ഇന്ത്യയിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുൻ നാവികസേന ഉദ്യോഗസ്ഥരെയാണ് മോചിപ്പിച്ചത്.ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്നായിരുന്നു ആരോപണം. മോചിപ്പിക്കപ്പെട്ടവരിൽ ഒരാൾ മലയാളിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യൻ സർക്കാർ ഇടപെട്ട് ഇവരുടെ ശിക്ഷ ജയിൽവാസമായി ഇളവ് ചെയ്തിരുന്നു.