യു.എ.ഇ.യിൽ വി.പി.എൻ. ഉപയോഗിക്കുന്നതിന് അനുമതിയുണ്ടെങ്കിലും ദുരുപയോഗം ചെയ്താൽ തടവും 20 ലക്ഷം ദിർഹം വരെ പിഴയും ലഭിയ്ക്കുമെന്ന് സൈബർ സുരക്ഷാവിഭാഗം. യു.എ.ഇ. സർക്കാരിന്റെ സൈബർ സുരക്ഷാ മേധാവി മുഹമ്മദ് അൽ കുവൈത്തി പ്രാദേശിക മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023 ലാണ് കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിൽ വി.പി.എൻ. ഡൗൺലോഡ് ചെയ്യപ്പെട്ടത്. 2021 ൽ യു.എ.ഇ. പാസാക്കിയ നിയമപ്രകാരം നിയമ വിരുദ്ധ കാര്യങ്ങൾക്ക് വി.പി.എൻ. ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും.









