എയർപോർട്ട് സുരക്ഷാ ജീവനക്കാരുടെ പെട്ടെന്നുള്ള പണിമുടക്കിൽ ജർമനിയിൽ വിമാനയാത്രക്കാരായ പതിനായിരങ്ങൾ വലഞ്ഞു. രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫർട്ട്, ബെർലിൻ ഉൾപ്പെടെയുള്ള 11 വിമാനത്താവളങ്ങളിൽ നിന്നുള്ള 1000 സർവീസുകളാണ് സമരത്തെ തുടർന്ന് റദ്ദാക്കിയത്. സേവന വേതന വ്യവസ്ഥകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. അധികസമയം ജോലി ചെയ്യുന്നതിന് കൂടുതൽ വേതനവും തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഉക്രൈൻ- റഷ്യ യുദ്ധത്തെ തുടർന്ന് അവശ്യ വസ്തുക്കളുടെ വില വർധിച്ചതോടെ ജർമനിയിൽ വിവിധ മേഖലകളിൽ തൊഴിലാളികൾ സേവന വേതന വ്യവസ്ഥകൾ പുനസ്ഥാപിയ്ക്കണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്. ലോക്കോ പൈലറ്റുമാരും അടുത്തിടെ ജർമനിയിൽ സമരത്തിലേർപ്പെട്ടിരുന്നു.
Read Also: പൂനം പാണ്ഡെ മരിച്ചിട്ടില്ല ! എന്താണുണ്ടായതെന്നു സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരം: വീഡിയോ