സൗദി അറേബ്യയിലെ മദ്യ വിരുദ്ധ നയങ്ങൾ ലോകമെമ്പാടും ചർച്ചയാണ്. എന്നാൽ ഇസ്ലാം മത വിശ്വാസികളല്ലാത്ത ഡിപ്ലോമാറ്റുകൾക്കായി റിയാദിൽ മദ്യശാല തുറക്കാൻ സൗദി ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡിപ്ലോമാറ്റുകൾ മൊബൈൽ ആപ്പ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിച്ച ശേഷമായിരിക്കും മദ്യം ലഭിയ്ക്കുക. മാസത്തിൽ നിയന്ത്രിത ക്വാട്ടയായിരിക്കും ഇവർക്ക് അനുവദിയ്ക്കുക.
Also read: തൃശൂർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം കത്തുന്നു : വിമർശിച്ച് വി.ഡി സതീശൻ