web analytics

കോവിഡ് നിങ്ങളുടെ പ്രത്യുല്പാദനശേഷിയെ ബാധിക്കുമോ ? ഏറ്റവും പുതിയ പഠനം !

കോവിഡ് വ്യാപനം പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന താരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന പഠനം. കോവിഡ് ബാധിച്ച പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ താല്‍ക്കാലികമായി ബാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. ചൈനയില്‍ വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നതായി ഗവേഷകനായ ക്വി ഫെങ് ഷാങ് പറയുന്നു.

2022 ജൂണ്‍ മുതല്‍ 2023 ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ ചൈനയിലെ ഗുലിൻ പീപ്പിള്‍സ് ആശുപത്രിയില്‍ ബീജ പരിശോധനയ്ക്ക് വിധേയരായി ഫെർട്ടിലിറ്റി ആവശ്യകതകളുള്ള 85 പുരുഷന്മാരുടെ സീമനാണ് പഠനത്തിനായി ഉപയോഗിച്ചത്. മൂന്ന് സമയക്രമങ്ങളിലൂടെയാണ് ബീജ പാരാമീറ്ററുകളിലെ മാറ്റങ്ങളെ വിശകലനം ചെയ്തത്. കോവിഡ് ബാധയ്ക്ക് മുന്‍പുള്ള ആറ് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള മൂന്ന് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള ആറ് മാസം എന്നിങ്ങനെ തരം തിരിച്ചായിരുന്നു പഠനം. കോവിഡ് ബാധയ്ക്ക് ശേഷം ബീജത്തിന്റെ സാന്ദ്രതയും എണ്ണവും കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ കോവിഡ് മുക്തമായി മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ ബീജത്തിന്റെ സാന്ദ്രക, എണ്ണം, ചലനം, രൂപഘടന എന്നിവയില്‍ വര്‍ധനവുണ്ടായതായും പഠനത്തില്‍ പറയുന്നു.

Also read: സിസിടിവിയുടെ ഹാർഡ്പ ഡിസ്ക്ക് വരെ മാറ്റിയിട്ടും രക്ഷപ്പെട്ടില്ല: പള്ളിക്കമ്മിറ്റി മുൻ ഭാരവാഹിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: ഇടവക വികാരി അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img