പുജാരയും രഹാനയും പുറത്ത്; കോലിക്ക് പകരക്കാരനായി രജത് പാട്ടിദാർ ടീമിൽ

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിരാട് കോലിക്ക് പകരം രജത് പാട്ടിദാർ ഇന്ത്യൻ ടീമിൽ ഇടം നേടി. രഞ്ജി ട്രോഫി ടൂർണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച സീനിയർ‌ താരങ്ങളായ ചേതേശ്വർ പുജാരയേയും അജിങ്ക്യ രഹാനെയേയും പിന്തള്ളിയാണ് പാട്ടിദാറിന് അവസരം ലഭിച്ചത്. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു പാട്ടിദാർ കാഴ്ച വെച്ചത്.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ താരമായ പാട്ടിദാർ ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ അരങ്ങേറിയിരുന്നു. എന്നാൽ 22 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇന്ത്യ എയ്ക്കായി ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന രണ്ട് മത്സരങ്ങളിൽ 111, 151 എന്നിങ്ങനെയായിരുന്നു രജത് പാട്ടിദാറിന്റെ സ്കോർ. അതേസമയം മികച്ച പ്രകടനം പുറത്തെടുത്ത മുംബൈ താരം സർഫറാസ് ഖാൻ, റിങ്കു സിങ് എന്നിവർക്ക് അരങ്ങേറ്റത്തിനുള്ള അവസരം നൽകാത്തതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമാണ്.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച ഹൈദരാബാദിൽ ആരംഭിക്കും. ആകെ അ​ഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽനിന്ന് വിട്ടുനിൽക്കുന്നതായി കോലി ബിസിസിഐയെ അറിയിക്കുകയായിരുന്നു. രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങൾ മടങ്ങിയെത്തിയിട്ടുണ്ട്. പേസർ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ.

 

Read Also: ഇംഗ്ലണ്ട് പരമ്പര; വിരാട് കോഹ്‌ലി കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ

കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ്...

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് നിരോധനം

റിയാദ്: ഇന്ത്യയുൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി...

Related Articles

Popular Categories

spot_imgspot_img