മനുഷ്യകോശത്തിനു തുല്യമായി, സസ്യങ്ങൾ പരസ്പരം “സംസാരിക്കുന്ന” അവിശ്വസനീയ തത്സമയദൃശ്യങ്ങൾ പകർത്തി ജാപ്പനീസ് ശാസ്ത്രജ്ഞർ ! വീഡിയോ

ജപ്പാനിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞർ അവിശ്വസനീയമായ, സസ്യങ്ങൾ പരസ്പരം “സംസാരിക്കുന്ന” തത്സമയ ദൃശ്യങ്ങൾ പകർത്തിയതായി റിപ്പോർട്ട്. സയൻസ് അലേർട്ട് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് , സസ്യങ്ങൾ വായുവിലൂടെയുള്ള സംയുക്തങ്ങളുടെ നേർത്ത മൂടൽമഞ്ഞിനാൽ ചുറ്റപ്പെട്ടിരിക്കുന്നതായും ഇത് ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്നതായും കണ്ടെത്തി. ഈ സംയുക്തങ്ങൾ അടുത്തുള്ള സസ്യങ്ങൾക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ജാപ്പനീസ് ശാസ്ത്രജ്ഞർ റെക്കോർഡുചെയ്‌ത വീഡിയോയിൽ സസ്യങ്ങൾ ഈ ഏരിയൽ അലാറങ്ങൾ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സൈതാമ യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലാർ ബയോളജിസ്റ്റ് മസാത്‌സുഗു ടൊയോട്ടയുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന നേട്ടം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചത്. പിഎച്ച്‌ഡി വിദ്യാർത്ഥിയായ യൂറി അരതാനി, പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ തകുയ ഉമുറ എന്നിവരും സംഘത്തിലെ മറ്റ് അംഗങ്ങളായിരുന്നു.

ഇതാദ്യമായാണ് ഇത്തരമൊരു ആശയവിനിമയം ക്യാമറയിൽ പകർത്തുന്നതെന്നു വിദഗ്ദർ പറയുന്നു.
പ്രാണികൾ മൂലമോ മറ്റോ കേടായ സസ്യങ്ങൾ പുറത്തുവിടുന്ന അസ്ഥിര ഓർഗാനിക് സംയുക്തങ്ങളോട് (VOCs) ഒരു ചെടി എങ്ങനെ പ്രതികരിക്കുന്നുവെന്ന് സംഘം നിരീക്ഷിച്ചു.” സ്വാഭാവികമായോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് കേടുപാടുകൾ വന്ന സസ്യങ്ങൾ പുറത്തുവിടുന്ന ചില സംയുക്തങ്ങൾ അടുത്തുള്ള ആരോഗ്യമുള്ള മറ്റു സസ്യങ്ങൾ മനസ്സിലാക്കുകയും വിവിധ സ്വയം പ്രതിരോധ പ്രതികരണങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഇന്റർപ്ലാന്റ് ആശയവിനിമയം സസ്യങ്ങളെ പരിസ്ഥിതി ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നു,” രചയിതാക്കൾ പഠനത്തിൽ പറഞ്ഞു.

ആശയവിനിമയം റെക്കോർഡ് ചെയ്യുന്നതിനായി, ശാസ്ത്രജ്ഞർ ആരോഗ്യമുള്ള ഇലകൾ അടങ്ങിയ ചെടി, കാറ്റർപില്ലറുകൾ എന്നിവ അടങ്ങിയ ഒരു കണ്ടെയ്നറുമായി ബന്ധിപ്പിച്ച ഒരു എയർ പമ്പും കടുക് കുടുംബത്തിൽ നിന്നുള്ള ഒരു സാധാരണ കളയായ അറബിഡോപ്സിസ് താലിയാനയുള്ള മറ്റൊരു ബോക്സും ഉപയോഗിച്ചു. തക്കാളി ചെടികളിൽ നിന്നും അറബിഡോപ്സിസ് താലിയാനയിൽ നിന്നും മുറിച്ച ഇലകൾ തിന്നാൻ കാറ്റർപില്ലറുക ളെ അനുവദിച്ചു. കൂടാതെ ആ അപകട സൂചനകളോടുള്ള, കേടുപാടുകൾ ഇല്ലാത്ത അറബിഡോപ്സിസ് ചെടിയുടെ പ്രതികരണങ്ങൾ ഗവേഷകർ പകർത്തി. ഇതിനായി ഗവേഷകർ ഈ ചെടിയിൽ ഒരു ബയോസെൻസർ കുത്തിവയ്ക്കുകയും അത് പച്ച കളറിൽ തിളങ്ങുകയും അതിൽ കാൽസ്യം അയോണുകൾ കണ്ടെത്തുകയും ചെയ്തു. മനുഷ്യകോശങ്ങൾ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഒന്നാണ് കാൽസ്യം സിഗ്നലിംഗ്.

വീഡിയോയിൽ കാണുന്നത് പോലെ, കേടുപാടുകൾ സംഭവിക്കാത്ത ചെടികൾക്ക്, പരിക്കേറ്റ, അടുത്തുള്ള ചെടികളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചു. വായുവിലൂടെയുള്ള സംയുക്തങ്ങളെ വിശകലനം ചെയ്യുമ്പോൾ, Z-3-HAL, E-2-HAL എന്നീ രണ്ട് സംയുക്തങ്ങൾ അറബിഡോപ്സിസിൽ കാൽസ്യം സിഗ്നലുകൾ ഉണ്ടാക്കുന്നതായി ഗവേഷകർ കണ്ടെത്തി.

Also read: കുമളിയിൽ വൃദ്ധയായ അമ്മ അനാഥയായി മരിച്ച സംഭവം; മകനെയും മകളെയും സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടും

 

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര

കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ...

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

Related Articles

Popular Categories

spot_imgspot_img