കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹർജി തള്ളിയത്. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന ലൈലയുടെ വാദം കോടതി അംഗീകരിച്ചില്ല. താന്‍ കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ലൈല വാദിച്ചിരുന്നു.
ഒരു വർഷമായി ജയിലിൽ കഴിയുകയാണ്. തനിക്കെതിരെ ഒരു തൊണ്ടിമുതൽ പോലും കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളുടെ മൊഴി പ്രകാരം പൊലീസ് തന്നെ മനപ്പൂർവം പ്രതി ചേർക്കുകയായിരുന്നു. പ്രായമായതിനാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ലൈല കോടതിയെ സമീപിച്ചത്. എന്നാൽ കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരകൃത്യത്തിൽ പങ്കാളിയായ ആളാണ് പ്രതിയെന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നായിരുന്ന് കോടതി വ്യക്തമാക്കി. ഹർജി ഏതാനും ദിവസം വാദം കേട്ടതിന് ശേഷമാണ് കോടതി ലൈലക്ക് ജാമ്യം നിഷേധിച്ചത് ഉത്തരവിട്ടത്.
എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തുന്ന പത്മ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. ലൈല ഭഗവല്‍സിംഗിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഇതിന് തെളിവുണ്ടെന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
Read Also: വീണ്ടുമൊരു ട്രംപ് യുഗം? പിന്മാറ്റം പ്രഖ്യാപിച്ച് ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ്