വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നുവോ ? ഗോസിപ്പുകൾക്ക് വിരാമം

സിനിമയും ഗോസിപ്പുകളും എല്ലാം സ്ഥിരം കാഴ്ചകളാണ്. അതിൽ സ്ഥിരം ഇടം നേടുന്ന താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെന്നുമാണ് വാർത്തകൾ ആണ് പ്രധാനം.ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഗീതാഗോവിന്ദം എന്ന ചിത്രം മുതൽ ഈ ഗോസിപ്പ് കേൾക്കുന്നതാണ്. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഫെബ്രുവരിയിലുണ്ടാകുമെന്ന തരത്തിലാണ് പ്രചാരണം . എന്നാൽ പതിവ് പോലെ ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമെന്ന് തുറന്നു പറയുകയാണ് വിജയ് ദേവരക്കൊണ്ട.

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് വിജയിയോട് പ്രചരണങ്ങളിലെ വാസ്തവത്തെക്കുറിച്ച് ചോദിച്ചത്. ഉടൻ തന്നെ വിവാഹമോ വിവാഹനിശ്ചയമോ ഉണ്ടോ എന്നായിരുന്നു ചോദ്യം. ‘ഫെബ്രുവരിയിൽ ഞാൻ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. ഓരോ രണ്ട് വർഷം കൂടുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വർഷവും ഞാനിത് കേൾക്കുന്നുണ്ട്. അവർ എന്നെ വിവാഹം കഴിപ്പിച്ച് പിടികൂടാൻ കാത്തിരിക്കുകയാണ്’. വിജയുടെ മറുപടി ഇങ്ങനെ.വിജയും രശ്മികയും ഇതുവരെ രണ്ട് ചിത്രങ്ങളിലാണ് ഒരുമിച്ചെത്തിയത്. 2018 ലെ ഗീത ഗോവിന്ദം, 2019 ലെ ചിത്രം ഡിയർ കോമ്രേഡ്. ആദ്യത്തേത് ബോക്‌സ് ഓഫീസിൽ വൻ വിജയമായപ്പോൾ, രണ്ടാമത്തേത് മികച്ച നിരൂപണം നേടി. അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിയേക്കാൾ കൂടുതൽ, അവരുടെ ഓഫ്-സ്‌ക്രീൻ ബോണ്ടാണ് പലപ്പോഴും പ്രേക്ഷകർ ഏറ്റെടുത്തത്.

‘താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്.കരിയറിന്റെ ആദ്യഘട്ടത്തിൽ ഞങ്ങൾ രണ്ട് സിനിമകൾ രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവൾ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്. നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയർച്ചതാഴ്ചകൾ പങ്കുവെക്കാറുണ്ട്. ഒരു നല്ല ബോണ്ട് അവളുമായിട്ടുണ്ട്’. അത്ര മാത്രമാണ് വിജയ് ദേവരക്കൊണ്ട ബന്ധത്തെ കുറിച്ച് പങ്കുവെച്ചത് .

Read Also : അഭിമുഖങ്ങളിൽ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു : തുറന്ന്‌ പറഞ്ഞ് ഷൈൻ ടോം ചാക്കോ

spot_imgspot_img
spot_imgspot_img

Latest news

സിന്ധുനദി ജല കരാർ റദാക്കിയത് പുനപരിശോധിക്കില്ല, സലാൽ അണക്കെട്ടിന്റെ 12 ഷട്ടറുകൾ കൂടി തുറന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ 12 ഷട്ടറുകൾ കൂടി തുറന്നു....

പാക്ഭരണകൂടം പറഞ്ഞിട്ടും കേൾക്കുന്നില്ല! പാക്കിസ്ഥാൻ സൈന്യം വെടിവെയ്പ് തുടരുന്നു

ന്യൂഡൽഹി: ഭരണകൂടം പറഞ്ഞിട്ടും വെടിവെയ്പ് തുടരുന്നു പാക് സൈന്യത്തിന്റെ നടപടി പാകിസ്ഥാൻ...

ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ: സ്ഥിരീകരിച്ച് ഇരുരാജ്യങ്ങളും: 5 മണി മുതൽ സൈനിക നീക്കങ്ങളില്ല

ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ്...

പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം:‘പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരക്രമണവും ഇന്ത്യയോടുള്ള യുദ്ധമായി കണക്കാക്കും’

പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യസാസനം.ഇനിമുതൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇന്ത്യയോടുള്ള...

രാജസ്ഥാനിൽ മൂന്നിടത്ത് റെഡ് അലേർട്ട്, പൂർണ ലോക്ക്ഡൗൺ; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ജയ്പുർ: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ ബാർമർ, ശ്രീ ഗംഗാനഗർ,...

Other news

ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടു? പ്രതികരിക്കാതെ പാക്കിസ്ഥാൻ

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടതായി...

സുഹൃത്തിന്റെ വീട്ടിൽവെച്ച് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിൽവെച്ച് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പയ്യാനക്കല്‍...

കാലവര്‍ഷം മറ്റന്നാള്‍ ആന്‍ഡമാനിലെത്തും; ഇന്നും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ...

സർക്കാർ ഓഫീസുകളിൽ പഞ്ചിങ് ഇനി മൊബൈൽ ആപ് വഴി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഇനി മൊബൈൽ ആപ് വഴി പഞ്ചിങ് നടത്താം....

കീം, സിയുഇടി, കുസാറ്റ് പരീക്ഷകൾക്കും വ്യാജ ഹാൾടിക്കറ്റുകൾ നൽകി; ​ഗ്രീഷ്മക്കെതിരെ വീണ്ടും കേസ്

നെയ്യാറ്റിൻകര: നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാൾടിക്കറ്റ് നൽകിയ കേസിലെ പ്രതി ഗ്രീഷ്മക്കെതിരെ...

70 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേർ പിടിയിൽ

ഹൈദരാബാദ്: 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഹൈദരാബാദിലെ ആദായ...

Related Articles

Popular Categories

spot_imgspot_img