ഇലക്ട്രിക് ബസ് വിവാദം കനക്കുന്നു; നിര്‍ണായക നടപടികളുമായി മന്ത്രി ഗണേഷ് കുമാര്‍, തള്ളി പറഞ്ഞ് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഇലക്ട്രിക് സിറ്റി ബസ് വിവാദം രൂക്ഷമാകുന്നതിനിടെ കൂടുതൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിയോടാണ് വിശദമായ റിപ്പോര്‍ട്ട് തേടിയത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം.

ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദങ്ങളിലേക്ക് വഴി വെച്ചത്. ഗണേഷ് കുമാറിനെതിരെ വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രിയെ തള്ളി പറഞ്ഞ് രംഗത്തെത്തി. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും മന്ത്രി മാത്രമല്ല, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നുമാണ് വിഷയത്തില്‍ മന്ത്രിയെ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെഎസ്ആര്‍ടിസിക്ക് ബാധ്യതയില്ലെന്നുമാണ് വികെ പ്രശാന്ത് എംഎല്‍എയുടെ പ്രതികരണം. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെ്നനും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വികെ പ്രശാന്ത് പറഞ്ഞു. നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാണെങ്കില്‍ പരിഗണിക്കാം.

 

Read Also: ചിത്രയും ശോഭനയും നാടിൻെറ സ്വത്ത് :എംവി ഗോവിന്ദൻ

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍ തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി സമർപ്പിച്ചിരിക്കുന്ന പരാതികളിൽ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ് അപൂർവമായ ഒരു യാത്രയയപ്പിനാണ് കൊച്ചി അമൃത ആശുപത്രി...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

ഇനി രജിസ്റ്റേർഡ് പോസ്റ്റ് സേവനം ഇല്ല

ഇനി രജിസ്റ്റേർഡ് പോസ്റ്റ് സേവനം ഇല്ല തിരുവനന്തപുരം: അൻപത് വർഷത്തിലേറെ പഴക്കമുള്ള തപാൽ...

തീറ്റ മത്സരം

കട്ടപ്പന: കട്ടപ്പന: ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച തീറ്റ മത്സരം കണ്ടുനിന്നവർക്കും ആവേശ...

Related Articles

Popular Categories

spot_imgspot_img