വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കട്ടച്ചിറയിൽ കൂടംകുളം വൈദ്യുതി ലൈനിന്റെ ടവറിലാണ് യുവാവ് കയറി നിലയുറപ്പിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട അമ്പാറ നിരപ്പിൽ പ്രദീപ് ആണ് ടവറിനു മുകളിൽ കയറിയിരിക്കുന്നത്. ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകൾ മോഷണം പോയെന്നും മക്കൾ ചൈൽഡ് ലൈനിൽ ആണെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പ് വേണമെന്ന് ആണ് ആവശ്യം. ഇതിനുമുമ്പും ഇയാൾ പാലായിൽ വൈദ്യുതി ടവറിൽ കയറി ഭീഷണി മുഴക്കിയിരുന്നു. പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും പാലായിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ളവരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കിടങ്ങൂർ പോലീസും സ്ഥലത്തുണ്ട്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Also read: മാസപ്പടി: മുഖ്യന്ത്രിയുടെ മകൾ വീണയ്ക്ക് പിന്തുണയുമായി സിപിഎം; ‘അഴിമതിയില്ലെന്ന് വിജിലൻസ് പറഞ്ഞ കേസ്’