ഇറാഖിൽ ഐ.എസ്. ഭീകര കേന്ദ്രങ്ങളും മൊസാദ് ആസ്ഥാനവും ആക്രമിച്ച് ഇറാൻ; പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക്

വടക്കൻ ഇറാഖിലെ ഇർബിലിൽ ഐ.എസ്.ഭീകരകേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൻ ആക്രമണവും ഇസ്രായേൽ ചാര സംഘടനയായ മെസാദ് ആസ്ഥാനവും ഇറാൻ ആക്രമിച്ചതോടെ പശ്ചിമേഷ്യയിൽ സാഹചര്യങ്ങൾ കലുഷിതമാകുമെന്ന ആശങ്ക ശക്തമായി. ഇറാഖിലെ ഇർബിലിലാണ് മൊസാദ് ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത് അമേരിക്കൻ എംബസിയും ഇവിടെയാണ് പ്രവർത്തിയ്ക്കുന്നത്. എട്ട് സ്‌ഫോടനങ്ങൾ സ്ഥലത്തുണ്ടായതായും നാലുപേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും ഇറാൻ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഭീകര സംഘടനയായ വടക്കൻ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ആസ്ഥാനത്തിനെതിരെയും ഇറാൻ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഭീകര കേന്ദ്രങ്ങളിൽ വൻ നാശനഷ്ടമാണുണ്ടായത്. അർധ സ്വയംഭരണാധികാര പ്രവിശ്യയായ കുർദിസ്ഥാനിലും ആക്രമണം വൻ നാശം വിതച്ചു.

1200 കിലോമീറ്റർ സഞ്ചരിയ്ക്കാൻ ശേഷിയുള്ള ഫത്താ-2 മിസൈൽ ഉപയോഗിച്ചാണ് ഇറാൻ ഇറാഖിലും സിറിയയിലും ആക്രമണം നടത്തിയത്. ദീർഘദൂര ശേഷിയുള്ള മിസൈൽ ആദ്യമായാണ് ഇറാൻ പ്രയോഗിയ്ക്കുന്നത്. ഇറാൻ പിന്തുണയുള്ള ലബനാനിലെ ഇറാൻ അനുകൂല സാധയുധ സംഘമായ ഹിസ്ബുള്ളയുടെ
കമാൻഡറെയും ഹമാസ് ഉപമേധാവിയെയും വധിച്ചതിന് പ്രതികാരമായാണ് മൊസാദ് കേന്ദ്രം ഇറാൻ ആക്രമിച്ചതെന്ന് കരുതുന്നു. ഇറാൻ സൈനിക മേധാവിയായ ഖാസിം സുലൈമാനിയുടെ ചരമ വാർഷികത്തിനിടെ ഐ.എസ്. നടത്തിയ ചാവേർ ആക്രമണത്തിൽ 103 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഐ.എസ്.കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയത്. മൊസാദ് കേന്ദ്രം ആക്രമിയ്ക്കപ്പെട്ടത് ഇറാൻ- ഇസ്രായേൽ നേരിട്ടുള്ള യുദ്ധത്തിന് വഴിവെക്കുമൊയെന്നും ആശങ്കയുണ്ട്. ഇറാൻ ആക്രമണത്തിനെതിരെ ആമേരിക്ക പ്രതികരണവുമായി രംഗത്തുവന്നു. എന്നാൽ ഇസ്രായേൽ അക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Also read: പ്രധാനമന്ത്രി സാക്ഷി; സുരേഷ് ഗോപിയുടെ മകൾക്ക് താലിചാർത്തി ശ്രേയസ് മോഹൻ; മാല എടുത്തുനൽകി നരേന്ദ്രമോദി

 

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി...

യു.കെ.യിൽ 45 കാരി കുത്തേറ്റു മരിച്ചു: പോലീസ് പറയുന്നത്…

വടക്കൻ ലണ്ടനിൽ അക്രമികളുടെ കുത്തേറ്റ 45 കാരി മരിച്ചു. എൻഫീൽഡിലെ എയ്‌ലി...

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ...

ഇനിയും പരിഹരിക്കാതെ സോഫ്റ്റ് വെയർ പിഴവ്; വലഞ്ഞ് വാഹന ഉടമകൾ

തിരുവനന്തപുരം: തിരുവനന്തപുരം ആർടി ഓഫീസിൽ വാഹന ഫിറ്റ്‌നസ് ടെസ്റ്റിന് ഫീസ് സ്വീകരിക്കാത്തത്...

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മദ്യം നൽകി ദിവസങ്ങളോളം ലൈംഗിക ചൂഷണം; യുവതിക്ക് 20 വർഷം തടവുശിക്ഷ

ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവുശിക്ഷ...

Related Articles

Popular Categories

spot_imgspot_img