അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ഈ മാസം 22ന് പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെയാണ് ഭക്തരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പ് നടക്കുന്നത്. ‘രാമജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്ന പേരിൽ ആപ്പ് വികസിപ്പിച്ചാണ് തട്ടിപ്പ്. ആപ്പ് വഴി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ വിഐപി പ്രവേശനം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, രാമക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിൻ്റേതല്ല ഈ ആപ്പ് എന്ന് പോലീസ് വ്യക്തമാക്കുന്നു. ഛത്തീസ്ഗഡ് പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. രാമക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റേതല്ല ഈ ആപ്പെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ ലക്ഷ്യമിട്ടാകാം ഈ ആപ്പ്. ഇത്തരത്തില്‍ സംശയം തോന്നുന്ന സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Also read: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയെക്കുറിച്ച് പ്രതികരണം: ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ രൂക്ഷ സൈബർ ആക്രമണം