കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; അവതരിപ്പിക്കുന്നത് മോദി സർക്കാരിന്റെ അവസാന ബജറ്റ്

ഇക്കൊല്ലത്തെ പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ചേരും. രണ്ടാം മോദി സർക്കാരിൻറെ അവസാന ബജറ്റിനാണ് ഫെബ്രുവരി ഒന്നിന് തുടക്കമാകുന്നത് .തിരഞ്ഞെടുപ്പു വർഷമായതിനാൽ സാധാരണ ഗതിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. എന്നാൽ ഇത്തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1ന് സമ്പൂർണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് സൂചന.31 ന് രാഷ്ട്രപതി പാർലമെൻറിൻറെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. നിർമല സീതാരാമൻ അവതരിപ്പിക്കാനൊരുങ്ങുന്ന ആറാം ബജറ്റാണിത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ ഇടക്കാല ബജറ്റിൽ സ്ത്രീകൾക്കും കർഷകർക്കുമായി വലിയ പ്രഖ്യാപനങ്ങൾ മോദി സർക്കാർ കരുതി വച്ചിട്ടുണ്ടെന്നാണ് സൂചനകൾ. കർഷകർക്ക് നൽകുന്ന കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശവും സർക്കാർ കൊണ്ടുവന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം പുതിയ നിയമനിർമ്മാണം സംബന്ധിച്ച ശുപാർശകളൊന്നും സർക്കാർ മുന്നോട്ടു വച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.

Read Also : സിറോ മലബാര്‍ സഭയ്ക്ക് പുതിയ നാഥന്‍; മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

വിന്റേജ് വാഹനങ്ങൾക്ക് ചെലവേറും…ബജറ്റിൽ മുട്ടൻ പണി

സാധാരണക്കാരന് വെല്ലുവിളിയാകുന്ന നികുതി വര്‍ദ്ധനകള്‍ ഏറെയാണ് സംസ്ഥാന ബജറ്റില്‍. 15 വര്‍ഷം...

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

Related Articles

Popular Categories

spot_imgspot_img