News4media TOP NEWS
അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സ്ത്രീക്ക് ഗുരുതര പരിക്ക് നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടും നിരത്തിലേക്ക് കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു

രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങൾ എംവി ​ഗോവിന്ദൻ

രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങൾ എംവി ​ഗോവിന്ദൻ
January 10, 2024

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരണങ്ങൾ കൂടുന്നു . വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ രംഗത്തെത്തി .രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്വഭാവികമെന്നാണ് എംവി ​ഗോവിന്ദൻ പറഞ്ഞു . കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സമരജ്വാല’ എന്ന പേരിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങൾ എഴുതി ചേർത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. വഞ്ചിയൂർ കോടതി ജാമ്യപേക്ഷ തളളി 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.


Read Also :ജന്മദിന നിറവിൽ പാട്ടിന്റെ പൗർണമി ചന്ദ്രൻ

Related Articles
News4media
  • Kerala
  • News
  • Top News

അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സ്ത്രീക്ക് ഗ...

News4media
  • Kerala
  • News
  • Top News

നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടു...

News4media
  • Kerala
  • News
  • Top News

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital