“ഐഫോൺ 17 “സവിശേഷതകൾ ഇങ്ങനെ ആയിരിക്കുമോ ? ഞെട്ടി പോയി ആരാധകർ

ആപ്പിൾ പുറത്തിറക്കുന്ന ഐ ഫോണുകൾ ഏവരും പ്രതീക്ഷയോടെയാണ് നോക്കികാണാറുള്ളത് . പലപ്പോഴും ഈ ഫോണുകൾക്ക് മുന്നിൽ ബാക്കി ഫോൺ കമ്പനികൾ ആപ്പിളിന്റെ മുന്നിൽ മുട്ടുകുത്താറുമുണ്ട് . ഇപ്പോൾ അവസാനമായി പുറത്തിറങ്ങിയത് ഐഫോൺ 16 ആണ് . ഇപ്പോഴിതാ ഇനി ആപ്പിൾ 2025ൽ ഇറക്കാൻ പോകുന്ന ഐഫോൺ 17 സീരീസിനെക്കുറിച്ചുള്ള പ്രവചനങ്ങളുമായി ടെക് വിദഗ്ധൻ മിങ് ചി കുവോ. രണ്ടു പ്രധാന ഹാർഡ്‌വെയർ വ്യത്യാസങ്ങളാണ് അദ്ദേഹം പ്രവചിക്കുന്നത്. 24 എംപി സെൽഫി ക്യാമറ ഐഫോൺ 17 സീരീസിൽ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ഒന്നാമത്തെ കണ്ടെത്തൽ. ഇപ്പോൾ വിൽപനയിലുള്ള ഐഫോൺ 15 സീരീസിലെ സെൽഫി ക്യാമറയ്ക്ക് 12എംപി റെസലൂഷനാണ് ഉള്ളത്. ഇതിന് 7 പ്ലാസ്റ്റിക് ലെൻസ് എലമെന്റുകളുമുണ്ട്.

മാത്രമല്ല കുവോയുടെ പ്രവചനം ശരിയാണെങ്കിൽ ഐഫോണുകളിൽ ഇന്നേവരെ കണ്ടിരിക്കുന്നതിൽ വച്ച് മികച്ച സെൽഫി ക്യാമറയായിരിക്കും 2025ൽ ലഭിക്കുക. ഫോട്ടോകൾ സൂം ചെയ്താലും ക്രോപ് ചെയ്താലും നിലവിലെ സെൽഫി ക്യാമറയെക്കാൾ മികച്ച പ്രകടനം ലഭിക്കും. റെസലൂഷൻ വർധിപ്പിക്കുന്നതിനാൽ കൂടുതൽ മികച്ച പോസ്റ്റ് പ്രൊസസിങ് നടത്താനും സാധിക്കും. 6 എലമെന്റ് ലെൻസും ഫോട്ടോയുടെയും വിഡിയോയുടെയും മികവ് വർധിപ്പിക്കും.സെൽഫി ക്യാമറയ്ക്കു പുറമെ പുതിയ അണ്ടർ-പാനൽ ഫെയ്‌സ് ഐഡി സാങ്കേതികവിദ്യയും ഐഫോൺ 17 ന് മാറ്റു വർധിപ്പിക്കും. ഇതു വഴി ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയ്ക്കാൻ സാധിക്കും. സ്‌ക്രീനിൽ വൃത്താകൃതിയിലുള്ള ഒരു കട്ട്ഔട്ട് മാത്രമായിരിക്കും ഉണ്ടാകുക എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം (വർഷങ്ങളായി ആൻഡ്രോയിഡ് ഫോണുകളിൽ കാണപ്പെടുന്ന രീതി). എന്നാൽ, ഈ സാങ്കേതികവിദ്യ 2026 ൽ തന്നെ അവസാനിക്കുകയും ചെയ്‌തേക്കും. ആപ്പിൾ 2027 മുതൽ ഡിസ്‌പ്ലേക്ക് അടിയിലായി (അണ്ടർ ഡിസ്‌പ്ലെ) ക്യാമറകൾ പ്രോ മോഡലുകളിൽ അവതരിപ്പിച്ചേക്കുമെന്നും കുവോ പറയുന്നു. അതോടെ ഐഫോണുകളുടെ സ്‌ക്രീനുകളിൽ ക്യാമറയുടെ സാന്നിധ്യം പൂർണമായും മറയ്ക്കാൻ സാധിക്കും.

2025ൽ ഇറക്കാൻ പോകുന്ന ഐഫോൺ 17 സീരീസിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശെരിയാകുമോ അതോ തെറ്റിപോകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഐ ഫോൺ പ്രേമികൾ .

Read Also ; ഇനി സാംസങ് ഗ്യാലക്‌സി എസ്24 എഐ വാഴും കാലം

spot_imgspot_img
spot_imgspot_img

Latest news

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

Other news

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

Related Articles

Popular Categories

spot_imgspot_img