web analytics

ടർബോ തിയേറ്ററിൽ ആഘോഷമാകും , ആട് 3ക്ക് സമ്മർദ്ദങ്ങൾ ഏറെയുണ്ട് : സംവിധായകൻ മിഥുൻ മാനുവൽ

ഏവരെയും പൊട്ടി ചിരിപ്പിക്കാനും ,ചിന്തിപ്പിക്കാനും കഴിവുള്ള സംവിധായകൻ ആണ് മിഥുൻ മാനുവൽ. മലയാളിയെ ചിരിപ്പിച്ചു കിടത്തിയ ആട് സീരിസ് ,ത്രില്ലടിപ്പിച്ച് നെഞ്ചിടിപ്പ് കൂട്ടിയ അഞ്ചാംപാതിര , ഇവ മാത്രം മതി ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കാൻ .ഇതിന് പുറമെ ഓം ശാന്തി ഓശാന, ഗരുഡൻ, ഫീനിക്സ്, തുടങ്ങിയവയെല്ലാം മിഥുൻ തിരക്കഥ രചിച്ച ചിത്രങ്ങളാണ്. വീണ്ടുമിതാ അബ്രഹാം ഓസ്‌ലർ’ എന്ന പുത്തൻ ചിത്രവുമായി മിഥുൻ മാനുവൽ തിയേറ്ററുകളിലേക്കെത്തുകയാണ്. ജനുവരി 11ന് ആണ് ചിത്രത്തിന്റെ റിലീസ്. സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷയുള്ളതാണ് സിനിമ.ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി സവിശേഷതകൾ ഏറെ . അതേസമയം, അബ്രഹാം ഓസ്‌ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും, അർജുൻ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന മറ്റ് സിനിമകളെ കുറിച്ചാണ് മിഥുൻ മാനുവൽ സംസാരിച്ചിരിക്കുന്നത്. മിഥുന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ടർബോ’. പ്രഖ്യാപിച്ചത് മുതൽ ഹൈപ്പ് നേടിയ ചിത്രമാണ് ടർബോ. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ആക്ഷൻ കോമഡി ജോണറിൽ പെടുന്ന സിനിമയാണ്.”ആദ്യമായാണ് അത്തരമൊരു ജോണറിലൊരു തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടീം ടർബോയിൽ വർക്ക് ചെയ്യാനാകുന്നു എന്നതിൽ സന്തോഷമുണ്ട്. ഹിറ്റ് കോമ്പോ ആയതിനാൽ പ്രേക്ഷകർക്കിടയിലും ആ ഹൈപ്പുണ്ടാകും എന്ന് എനിക്കറിയാം.”അതിനാൽ പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന സിനിമയായി ‘ടർബോ’ മാറുമെന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷ” എന്നാണ് മിഥുൻ പറയുന്നത്.

മാത്രമല്ല ‘ആട് 3’ തനിക്ക് വലിയ സമ്മർദ്ദമാണ് തരുന്നതെന്നും മിഥുൻ വ്യക്തമാക്കി.എത്ര സിനിമകൾ ചെയ്താലും എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് ആട് 3 എപ്പോൾ വരും എന്നാണ്. കാരണം കുട്ടികളടക്കം വലിയൊരു ഫാൻ ബേസുള്ള ഫ്രാഞ്ചൈസി ആണത്. തിരക്കഥ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചാൽ ആട് 3 സമീപ ഭാവിയിൽ തന്നെ ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്” എന്നാണ് മിഥുൻ മാനുവൽ പറയുന്നത്.

Read Also : മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട്: ജഗതി ശ്രീകുമാറിന് ഇന്ന് 73-ാം പിറന്നാൾ: അഭിനയ കുലപതിയുടെ സിനിമാ ജീവിതത്തിലൂടെ

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

Related Articles

Popular Categories

spot_imgspot_img