ഒന്നാം ദിനം കോഴിക്കോട് മുന്നിൽ, ഇഞ്ചോടിഞ്ച് പോരടിച്ച് കണ്ണൂരും തൃശൂരും; ആവേശമായി കൗമാര കലോത്സവം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക്. കൗമാര കലയുടെ ആദ്യ ദിനം പിന്നിട്ടപ്പോൾ 217 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ
കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 215 പോയിന്റ് നേടി കണ്ണൂർ, തൃശൂർ ജില്ലകൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വേദികളിൽ അരങ്ങേറും.

കലോത്സവത്തിന്റെ ആദ്യ ദിനം തന്നെ ഏറെ വൈകിയാണ് മത്സരങ്ങൾ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലിൽ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോൽക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലർച്ചെ രണ്ട് മണിവരെ നീണ്ടു. രാത്രിയോടെ ജില്ലയില്‍ മഴയും പെയ്തു. എന്നാൽ മഴയെ അവഗണിച്ച് രാത്രി വൈകിയും കലോത്സവ പന്തലില്‍ വൻ ജന തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിവുപോലെ അപ്പീലുകൾക്ക് ഇക്കുറിയും കുറവില്ല. സംസ്ഥാന കലോത്സവത്തിന്റെ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ശേഷം ഒരു മണിക്കൂറാണ് ഹയർ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി. തേവള്ളി ഗവ. മോഡൽ ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ അപ്പീൽ കമ്മിറ്റി ഓഫിസ് പ്രവർത്തനം ആരംഭിച്ചു. സമയപരിധി കഴിഞ്ഞ് അപേക്ഷ പരിഗണിക്കുന്നതല്ലെന്നും രാത്രി 8.00 മണിക്ക് ശേഷം വരുന്ന മത്സര ഫലത്തിന്മേൽ മത്സരാർഥികൾക്ക് അടുത്ത ദിവസം രാവിലെ 10 മണി വരെ ഹയർ അപ്പീൽ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.

 

Read Also: 05.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

Related Articles

Popular Categories

spot_imgspot_img