സുപ്രധാന തീരുമാനങ്ങൾ ഈ സമയത്ത് എടുക്കരുത് ! തെറ്റാൻ സാധ്യത 90 ശതമാനത്തിലേറെ: പഠനം

ചെറിയ തീരുമാനങ്ങൾ തെറ്റുന്നതുപോലും നമ്മുടെ ജീവിതം താറുമാറാകും. എന്നാൽ, പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഉച്ചകഴിഞ്ഞ് എടുക്കണ്ട എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ സ്വിന്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഗവേഷകരാണ് കൗതുതരകരവും അതേ സമയം ശാസ്ത്രീയമായ ഈ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഉച്ചയ്ക്ക് ശേഷം വേണ്ട എന്നാണ് ഈ ജേര്‍ണലില്‍ പറയുന്നത്. കാരണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മന്ദഗതിയില്‍ നടക്കുന്ന സമയമാണ് ഉച്ച കഴിഞ്ഞ സമയം. പകല്‍ മുഴുവന്‍ ചിന്തിച്ച് പണിയെടുത്ത് തലച്ചോറ് വിശ്രമിക്കാന്‍ തയ്യാറെടുക്കുന്ന സമയം കൂടിയാണിത്. ആ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ തലച്ചോറ് പ്രാപ്തമായിരിക്കില്ല എന്നു പഠനം പറയുന്നു.

ഇത് ശരിക്കും ഒരു ഉദാഹരണത്തിലൂടെ മനസിലാകും. നമ്മുടെ ബർത്ഡേ ആരെങ്കിലും സർപ്രൈസ് ആയി തരുന്നതും അത് അറിഞ്ഞുതന്നെ ആഘോഷിക്കുന്നതും തമ്മിലുള്ള വ്യത്യാസം പോലെയായാണിത്. പെട്ടെന്നറിയുമ്പോൾ നമുക്ക് അത് വിശ്വസിക്കാൻ പ്രയാസമില്ല ? അതുപോലെ. ഉച്ചകഴിഞ്ഞു തീരുമാനങ്ങൾ എടുക്കുന്ന സമയത്ത് നമ്മുടെ തലച്ചോർ ശരിക്കും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ താമസിക്കും. അത് തീരുമാനത്തിലും പ്രതിഫലിക്കും എന്നു പഠനങ്ങൾ പറയുന്നു.

ഒരു MRI സ്കാനറിനു മുന്നിൽ വച്ചാണ് ആരോഗ്യമുള്ള ആളുകളെ പഠന വിധേയമാക്കിയത്. 16 പുരുഷന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഈ പഠനം സാധ്യമാക്കിയത്. ഇവരെ പല സമയങ്ങളിലായി നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. 10, 2, 7 എന്നിങ്ങനെയുള്ള മൂന്ന് സമയങ്ങളില്‍ ഓരോ ജോലികള്‍ ഇവരെ ഏല്‍പ്പിച്ചിരുന്നു. ഏറ്റവും കുറവ് റിസല്‍ട്ട് ലഭിച്ചത് 2 മണി സമയത്ത് ഏല്‍പിച്ച ജോലിയിലായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗഗമായി നടക്കാതെ വരുന്ന സമയത്ത് നാം എത്തിച്ചേരുന്ന തീരുമാനങ്ങളെ ഓര്‍ത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും ഈ പഠനത്തില്‍ പറയുന്നു.

Also read:കറുത്ത ചുരിദാർ ധരിച്ചു നവകേരള യാത്ര കാണാൻ നിന്നു; യുവതിയെ 7 മണിക്കൂർ തടഞ്ഞുവെച്ച് പോലീസ്; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയിൽ

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന...

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ് അപൂർവമായ ഒരു യാത്രയയപ്പിനാണ് കൊച്ചി അമൃത ആശുപത്രി...

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ രാഹുൽ...

‘ബംഗാളി ലുക്ക് അടിപൊളി’യെന്ന് ആരാധകൻ

'ബംഗാളി ലുക്ക് അടിപൊളി'യെന്ന് ആരാധകൻ മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് നസ്ലെൻ. ബാലതാരമായി...

പുരുഷനെ മാത്രം പഴിചാരരുതെന്ന് പൊന്നമ്മ ബാബു

പുരുഷനെ മാത്രം പഴിചാരരുതെന്ന് പൊന്നമ്മ ബാബു മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ...

Related Articles

Popular Categories

spot_imgspot_img