web analytics

കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ പാടില്ല; മാർഗരേഖയുമായി കേന്ദ്രം

ന്യൂഡൽഹി: രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുടുംബത്തിന്റെ അനുവാദം തേടണമെന്നാണ് നിർദേശം. ബന്ധുക്കളുടെ അനുമതി ഇല്ലാതെ ആശുപത്രി അധികൃതർക്ക് സ്വമേധയാ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കാനാകില്ല. കൂടാതെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി അറിയിക്കുകയാണെങ്കിലും ഇത്തരത്തിൽ പ്രവേശിപ്പിക്കരുതെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

24 അംഗങ്ങളുള്ള വിദഗ്ധ സംഘമാണ് മാർഗനിർദേശം തയ്യാറാക്കിയത്. അവയവങ്ങൾ ഗുരുതരമായി തകരാറിലാകുക, ജീവൻ രക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നിൽ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐസിയുവിലേക്ക് പ്രവേശിപ്പിക്കേണ്ടത്.

രക്തസമ്മർദ്ദത്തിലെ വ്യതിയാനം, വെന്റിലേറ്റർ ആവശ്യമായ സാഹചര്യം, തീവ്ര നിരീക്ഷണം ആവശ്യമാകുന്ന സമയം എന്നിവ ഐസിയുവിവിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ മാനദണ്ഡമായി കണക്കാക്കണം. ഇതിന് പുറമെ ഐസിയുവിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രോഗിയോ കുടുംബമോ ആവശ്യപ്പെടുന്ന പക്ഷവും ഐസിയുവിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യണമെന്നാണ് നിർദേശം.

 

Read Also: തൃശൂരിൽ തരംഗമായി മോദി; വേദിയിൽ മറിയക്കുട്ടിയും മിന്നുമണിയും ശോഭനയും, സദസ്സിൽ സ്ത്രീസാഗരം

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

സുധാകരനായി കണ്ണൂരിൽ പടയൊരുക്കം; കോൺഗ്രസിൽ കലാപം!

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ അണപൊട്ടിയത്...

യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ

യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ തൃശൂർ: ചേർപ്പ് പാറക്കോവിലിൽ...

ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം

ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം ന്യൂഡൽഹി:...

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം തിരുവനന്തപുരം: സൗരോർജ്ജ...

“ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുന്ന ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മാസം 75,000 രൂപയ്ക്ക്!”

"ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുന്ന ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മാസം 75,000 രൂപയ്ക്ക്!" ബാങ്കോക്ക്:...

Related Articles

Popular Categories

spot_imgspot_img